‘പോഷന്‍ മാഹ്’പരിപാടിക്ക് തുടക്കമായി

Spread the love

വനിതാ-ശിശുവികസന വകുപ്പിന്റെയും സമ്പുഷ്ട കേരളം, ജില്ലാ പോഷന്‍ സമിതിയുടെയും ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന ‘പോഷന്‍ മാഹ്’ (പോഷക മാസാചരണം) പരിപാടിക്ക് തുടക്കമായി. ജില്ലയിലെ 2723 അംഗന്‍വാടികള്‍ വഴി ഭക്ഷണത്തിലെ പോഷണം, ഗുണമേ•യുള്ള ഭക്ഷണം എന്നിവയുടെ പ്രാധാന്യം

സംബന്ധിച്ച് അവബോധം നല്‍കുകയാണ് ലക്ഷ്യം. ജില്ലാ കലക്ടര്‍ അധ്യക്ഷയായ ജില്ലാ ന്യൂട്രിഷ്യന്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ ഈ മാസം ‘പോഷന്‍ പഞ്ചായത്ത്’ വിഷയത്തിലുള്ള പ്രവര്‍ത്തനങ്ങളും നടത്തും.
ഗ്രാമപഞ്ചായത്തുകളില്‍ പോഷന്‍ സമിതികള്‍ രൂപീകരിക്കുകയാണ്. ന്യൂട്രീഷ്യന്‍ ക്യാമ്പ്, ന്യൂട്രീ ഗാര്‍ഡന്‍, ആരോഗ്യപരിശോധനാ ക്യാമ്പ്, ബോധവത്ക്കരണം, ഓണ്‍ലൈന്‍ പ്രചരണം, പാചകമത്സരം, ചിത്രരചന, ക്വിസ്, ഉപന്യാസ മത്സരങ്ങള്‍ തുടങ്ങിയവ സംഘടിപ്പിക്കും. ജില്ലാതല ഉദ്ഘാടനം കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പ്ലാനിങ് ഓഫീസര്‍ നിര്‍വഹിച്ചു.