നടത്തി. തക്കാളി, വഴുതിന, വെണ്ടക്ക, ചീര, പച്ചമുളക് എന്നിവയാണ് കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ ‘ഓണത്തിന് ഒരു മുറം പച്ചക്കറി’ എന്ന പദ്ധതി പ്രകാരം വിളവെടുപ്പ് നടത്തിയത്.
സംസ്ഥാന കൃഷി മന്ത്രി പി. പ്രസാദ് വിളവെടുത്ത പച്ചക്കറി സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. വി.പി ജോയിക്ക് കൈമാറി ഉദ്ഘാടനം ചെയ്തു.
ഓണത്തോടനുബന്ധിച്ച് ഹോർട്ടികോർപ്പ് സംഘടിപ്പിക്കുന്ന 2010 ഓണചന്തകൾ സെപ്റ്റംബർ നാല് മുതൽ സംസ്ഥാനത്തെമ്പാടും പ്രവർത്തിച്ച് തുടങ്ങുമെന്ന് മന്ത്രി പറഞ്ഞു. ഓരോ പഞ്ചായത്തിലും ഓണചന്ത ഉണ്ടായിരിക്കും. ഇതിന് പുറമെ 21 വാഹനങ്ങളിലായി സഞ്ചരിക്കുന്ന ഓണചന്തയും ഒരുക്കിയിട്ടുണ്ട്. ഇതിൽ ഏഴ് വാഹനങ്ങൾ തിരുവനന്തപുരം ജില്ലയിലാണ്.
ഓണചന്തകളിൽ നാടൻ, ജൈവ ഉത്പന്നങ്ങൾക്കാണ് മുൻഗണന. സാധാരണ കർഷകരുടെ ഉത്പന്നങ്ങൾ മൊത്തവിലയേക്കാൾ 10 ശതമാനം കൂട്ടി അവരിൽ നിന്ന് സംഭരിക്കുകയും ചന്തകളിൽ വിപണി വിലയേക്കാൾ 30 ശതമാനം കുറഞ്ഞ വിലയ്ക്ക് വിൽക്കുകയും ചെയ്യും. ഓണചന്തകളിൽ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഉത്പന്നങ്ങൾ മിൽമയുടേതും കേരയുടേതും ഉൾപ്പെടെ ലഭ്യമായിരിക്കും.
കൃഷി വകുപ്പ് സെക്രട്ടറി ബി. അശോക്, ഡയറക്ടർ ടി.വി സുഭാഷ് തുടങ്ങിയവർ സന്നിഹിതരായിരുന്നു. വിളവെടുപ്പിന് മുമ്പ് ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി ജി. ആർ അനിൽ പച്ചക്കറിത്തോട്ടം സന്ദർശിച്ചു.

Leave Comment