ഫോമ തിരഞ്ഞെടുപ്പ്: തകർപ്പൻ ജയവുമായി ഡോ. ജേക്കബ് തോമസ് പാനൽ, എല്ലാ സീറ്റും നേടി

Spread the love

കാൻകൂൺ: ഫോമയുടെ പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പിൽ ഡോ. ജേക്കബ് തോമസ് നേതൃത്വം നൽകിയ പാനൽ വൻ വിജയം നേടി. വാശിയേറിയ പോരാട്ടാത്തിൽ ഡോ. ജേക്കബ് തോമസിന്റെ പാനൽ എല്ലാ സീറ്റിലും ജയിച്ചാണ് ഭരണതലപ്പത്തേക്ക് വരുന്നത്. പ്രസിഡന്റായി ഡോ. ജേക്കബ് തോമസും സെക്രട്ടറി സ്ഥാനത്തേക്ക് ഓജസ് ജോണും ട്രഷറർ സ്ഥാനത്തേക്ക് ബിജു തോണിക്കടവിലും ജയിച്ചു.

318 വോട്ട് നേടിയാണ് ഡോ. ജേക്കബ് ജയിച്ചു കയറിയത്. എതിർ സ്ഥാനാർഥിയായിരുന്ന ജെയിംസ് ഇല്ലിക്കൽ 224 വോട്ട് നേടി. വനിതാ പ്രതിനിധികളായി മൽസരിച്ച എല്ലാവരും വിജയിച്ചു. അഡ്വൈസറി ബോർഡ് ചെയർ സ്ഥാനത്തേക്ക് മൽസരിച്ച സ്ഥാപക പ്രസിഡന്റ് ശശിധരൻ നായർ പരാജയപ്പെട്ടു. സ്റ്റാൻലി കളത്തിലാണ് പുതിയ അഡ്വൈസറി ബോർഡ് ചെയർ. സ്റ്റാൻലിക്ക് 96 വോട്ടും ശശിധരൻ നായർക്ക് 78 വോട്ടുമാണ് ലഭിച്ചത്.

സംഘടനയുടെ ആരംഭകാലം മുതൽ സംഘടനാ പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കുകയും, നിരവധി പരിപാടികളും പദ്ധതികളും ഏറ്റെടുത്തു വിജയിപ്പിക്കുകയും ചെയ്ത വ്യക്തിയാണ് ഡോ. ജേക്കബ് തോമസ്. 2022-2024 വർഷങ്ങളിൽ ഫോമയെ മുന്നിൽ നിന്നും നയിക്കുക ഡോ. ജേക്കബ് തോമസ് ആയിരിക്കും. തന്റെ പാനൽ ജയിച്ചാൽ പ്രഖ്യാപിത പദ്ധതികളിൽ ഒന്നായ ഫോമയ്ക്ക് ഒരു ആസ്ഥാന മന്ദിരം എന്ന സ്വപ്നം സാക്ഷാൽക്കരിക്കാൻ രണ്ടര ലക്ഷം ഡോളർ സംഭാവന നൽകുമെന്ന് ഡോ. ജേക്കബ് തോമസ് പറഞ്ഞിരുന്നു.

തിരഞ്ഞെടുപ്പ് ഫലം, വോട്ടു കണക്ക്

പ്രസിഡന്റ്: ഡോ. ജേക്കബ് തോമസ് 318 (58.7%), ജെയിംസ് ഇല്ലിക്കൽ 224 (41.3%)

വൈസ് പ്രസിഡന്റ്: സണ്ണി വള്ളിക്കളം 274 (50.8%), സിജിൽ പാലക്കലോടി 265 (49.2%)

സെക്രട്ടറി: ഓജസ് ജോൺ 347 (64.0%), വിനോദ് കൊണ്ടൂർ ഡേവിഡ് 195 (36.0%)

ജോ. സെക്രട്ടറി: ഡോ. ജയ്‌മോൾ ശ്രീധർ 303 (56.2%), ബിജു ചാക്കോ 236 (43.8%)

ട്രഷറർ: ബിജു തോണിക്കടവിൽ 366 (67.9%), ജോഫ്രിൻ ജോസ് 173 (32.1%)

ജോ. ട്രഷറർ: ജെയിംസ് ജോർജ് 309 (57.3%), ബബ്ലൂ ചാക്കോ 230 (42.7%)

വനിതാ പ്രതിനിധി: (എല്ലാവരും വിജയിച്ചു) അമ്പിളി സജിമോൻ 393 (24.3%), രേഷ്മ രഞ്ജൻ 387 (23.9%), മേഴ്‌സി സാമുവൽ 355 (22.0%), സുനിത പിള്ള 276 (17.1%), ശുഭ അഗസ്റ്റിൻ 206 (12.7%)

സെൻട്രൽ ആർവിപി: ടോമി ജോസഫ് 24 (54.5%), എബ്രഹാം വറുഗീസ് (രഞ്ജൻ) 20 (45.5%)

നാഷനൽ കമ്മിറ്റി മെമ്പർ (സെൻട്രൽ): ജോയ് പീറ്റേഴ്‌സ് ഇണ്ടിക്കുഴി 37 (42.0%), സിബി ജോസഫ് പാത്തിക്കൽ 26 (29.5%), അച്ചൻകുഞ്ഞ് മാത്യു 25 (28.4%).

എമ്പയർ റീജിയൻ: എലിസബത്ത് ഉമ്മൻ 56 (42.4%), ഷിനു ജോസഫ് 41 (31.1%), എൽസി ജൂബ് 35 (26.5%)

സതേൺ റീജിയൻ: ജിജു കുളങ്ങര തോമസ് 24 (38.7%), രാജൻ കെ. യോഹന്നാൻ 21 (33.9%), ബിജു തോമസ് 17 (27.4%)

വെസ്റ്റേൺ റീജിയൻ: ജോൺസൺ വി. ജോസഫ് 83 (47.7%), ജാസ്മിൻ പരോൾ 51 (29.3%), മിനി ജോസഫ് 40 (23.0%)

നാഷണൽ അഡ്വൈസറി കൗൺസിൽ ചെയർ: സ്റ്റാൻലി വറുഗീസ് കളത്തിൽ 96 (55.2%), ശശിധരൻ നായർ 78 (44.8%)

നാഷണൽ അഡ്വൈസറി കൗൺസിൽ ജോ. സെക്രട്ടറി: ജോസി (ജോസഫ്) കുരിശുങ്കൽ 93 (53.4%), തോമസ് ഈപ്പൻ 81 (46.6%).