പത്തനാപുരം ഗാന്ധിഭവന്റെ ഇന്റർനാഷണൽ ഹ്യുമാനിറ്റേറിയൻ അവാർഡ് പാം ഇന്റര്നാഷനലിന്

Spread the love

കാൽഗറി : പന്തളം പോളിടെക്‌നിക് പൂർവ്വവിദ്യാർത്ഥി സംഘടനയായ പാം ഇന്റർനാഷണൽ കഴിഞ്ഞ പതിനഞ്ചു വർഷമായി നടത്തി വരുന്ന ജീവകാരുണ്യ പ്രവർത്തികൾക്ക് (പ്രധാനമായി “കർമ്മ ” പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ യൂണിറ്റ് , “കർമ്മ ജീവൻ ” ഡയാലിസിസ് യൂണിറ്റ്, ഭവനദാന പദ്ധതിയായ “കർമ്മ ദീപം ” എന്നിവ) അംഗീകാരമായി പത്തനാപുരം ഗാന്ധിഭവൻ നാഷണൽ ഹ്യുമാനിറ്റേറിയൻ അവാർഡ് നല്കി ആദരിച്ചു .

Picture2

സെപ്റ്റംബർ 5 , തിങ്കളാഴ്ച്ച, രാവിലെ 11.30 നു പത്തനാപുരം ഗാന്ധിഭവനിൽ നടന്ന സമ്മേളനത്തിൽ മുൻ ഡി. ജി. പി ഡോ : അലക്‌സാണ്ടർ ജേക്കബ് ഐ.പി.എസ് പാം ഇന്റർനാഷണലിന്റെ ഭാരവാഹികൾക്ക് സമർപ്പിച്ചു. പാം രക്ഷാധികാരി ശ്രീ. C S മോഹൻറെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ , ഉണ്ണികൃഷ്ണപിള്ള (പ്രസിഡന്റ്),ക്രിസ്റ്റഫർ വര്ഗീസ് (മുൻ പ്രസിഡന്റ്), അബ്ദുൽ ഖാദർ (സ്ഥാപക പ്രസിഡന്റ്),സി.തുളസീധരൻ പിള്ള (മുൻ പ്രസിഡന്റ്), രാജേഷ് .എം.പിള്ള (മുൻ പ്രസിഡന്റ്),ശബരീഷ് പണിക്കർ (വൈസ് പ്രസിഡന്റ്) , അനിൽ തലവടി (മുൻ പ്രസിഡന്റ്), സി . ഉണ്ണികൃഷ്ണൻ (മുൻ പ്രസിഡന്റ്), രാജീവ് .എ പിള്ള ((മുൻ ട്രഷറർ ) എന്നിവർ പ്രസംഗിച്ചു . പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറി ഡോ .പുനലൂർ സോമരാജൻ സ്വാഗതവും , ഗാന്ധിഭവൻ വൈസ് ചെയർമാൻ പി.സ് അമൽരാജ് നന്ദിയും രേഖപ്പെടുത്തി .

വാർത്ത : ജോസഫ് ജോൺ കാൽഗറി

Author