അറുപത്തി ഒന്‍പതാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനതല സമാപനം നവംബര്‍ 20ന് നടത്തുന്നതുമായി ബന്ധപ്പെട്ട സ്വാഗത സംഘം രൂപീകരണയോഗം പത്തനംതിട്ട ജില്ലാ ഓഡിറ്റോറിയത്തില്‍ സംസ്ഥാന സഹകരണ യൂണിയന്‍ ഭരണ സമിതി അംഗം പി.ജെ. അജയകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു.

യോഗം സംസ്ഥാന സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കോലിയക്കോട് എന്‍. കൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ നിര്‍മ്മല ടീച്ചര്‍, എസ്.വി. പ്രസന്ന കുമാര്‍, മുണ്ടിയപ്പള്ളി തോമസ്, പത്തനംതിട്ട ജില്ലാ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ എം.പി. ഹിരണ്‍ എന്നിവര്‍ സംസാരിച്ചു. ആര്‍. സനല്‍ കുമാര്‍ വിവിധ കമ്മിറ്റികളുടെ പാനല്‍ അവതരിപ്പിച്ചു.

യോഗത്തില്‍ റാന്നി സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ പി.ആര്‍. പ്രസാദ്, അടൂര്‍ സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ പി.ബി. ഹര്‍ഷകുമാര്‍, കണ്‍സ്യൂമര്‍ഫെഡ് ഭരണസമിതി അംഗം ജി. അജയകുമാര്‍, ജോയിന്റ് ഡയറക്ടര്‍ എം.എന്‍. രാംദാസ്, ഡെപ്യൂട്ടി രജിസ്ട്രാര്‍(ഭരണം) സി.റ്റി. സാബു, അസിസ്റ്റന്റ് രജിസ്ട്രാര്‍മാര്‍(ജനറല്‍), ജില്ലയിലെ വിവിധ സഹകരണ സംഘങ്ങളിലെ പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, സഹകരണ വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. തിരുവല്ല ഇടിഞ്ഞില്ലത്തുള്ള വിജയ കണ്‍വന്‍ഷന്‍ സെന്ററിലാണ് സഹകരണ വാരാഘോഷ സമാപന പരിപാടികള്‍ നടക്കുക.

Leave Comment