കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തില്‍ എംഎം ഹസ്സന്‍ അനുശോചിച്ചു

കേരളത്തില്‍ സിപിഎമ്മിനെ വളര്‍ത്തുന്നതിലും ശക്തിപ്പെടുത്തുന്നതിലും നിര്‍ണ്ണായക നേതൃത്വം നല്‍കിയ കോടിയേരി ബാലകൃഷ്ണന്റെ നിര്യാണം കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും കേരള രാഷ്ട്രീയത്തിനും വലിയ നഷ്ടമാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍.

സിപിഎമ്മിലെ സൗമ്യമായ മുഖമാണ് കോടിയേരിയുടെത്.സിപിഎം ആദര്‍ശങ്ങളില്‍ അടിയുറച്ച് പ്രവര്‍ത്തിച്ച അദ്ദേഹം മറ്റു രാഷ്ട്രീയ കക്ഷികളിലുള്ളവരുമായി വലിയ സുഹൃത്തുബന്ധം സൃഷ്ടിച്ച നേതാവ് കൂടിയാണ്.ജനപ്രതിനിധിയെന്ന നിലയിലും മികച്ച പ്രവര്‍ത്തനം അദ്ദേഹത്തിന് കാഴ്ചവെയ്ക്കാനായി. കോടിയേരി ബാലകൃഷ്ണന്റെ വിയോഗം കേരള രാഷ്ട്രീയത്തിന് വലിയ നഷ്ടമാണെന്നും ഹസ്സന്‍ പറഞ്ഞു.

Leave Comment