സ. കോടിയേരിയുടെ വേര്‍പാട് പാര്‍ട്ടിയ്ക്കും പൊതു സമൂഹത്തിനും തീരാനഷ്ടം: മന്ത്രി വീണാ ജോര്‍ജ്

ആശയപരമായ വ്യക്തതയോടെ പാര്‍ട്ടിയെ നയിച്ച കരുത്തനായ നേതാവിനേയാണ് നഷ്ടമായതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സൗമ്യമായ ഇടപെടലുകളോടെ

ജനലക്ഷങ്ങളുടെ ഹൃദയങ്ങളില്‍ സ്ഥാനം പിടിച്ച നേതാവാണ് അദ്ദേഹം. സ. കോടിയേരി ബാലകൃഷ്ണന്റെ വിയോഗം പാര്‍ട്ടിയ്ക്കും കേരളത്തിന്റെ പൊതു സമൂഹത്തിനും തീരാ നഷ്ടമാണ്. അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

Leave Comment