ഐടിസി ആയുര്‍വേദ സോപ്പ് വിവല്‍ വേദ്‌വിദ്യ വിപണിയില്‍

കൊച്ചി : ആയുര്‍വേദ ചേരുവകള്‍ അടങ്ങിയ സോപ്പ് ഐടിസി പുറത്തിറക്കി. വിവല്‍ വേദ്‌വിദ്യ എന്ന പേരിലാണ് ചന്ദനം, ബഹുമഞ്ജരി, കുങ്കുമാദി, നര്‍ഗീസ്, ബദാം തുടങ്ങിയ ചേരുവകള്‍ ചേര്‍ത്ത് ഉല്‍പ്പാദിപ്പിക്കുന്ന സോപ്പ് വിപണിയിലെത്തിച്ചിരിക്കുന്നത്.

നര്‍ഗീസ്-കുങ്കുമാദി ഓയില്‍, നഗര്‍മോത-ബഹുമഞ്ജരി ഓയില്‍, ചന്ദനം-ബദാം ഓയില്‍ എന്നിങ്ങനെയാണ് മൂന്ന് സോപ്പുകള്‍. 100 ഗ്രാം വീതമുള്ള 3 സോപ്പുകള്‍ക്ക് 180 രൂപയാണ് വില. 100 ഗ്രാം വീതമുള്ള 6 സോപ്പുകള്‍ക്ക് 360 രൂപയും ആണ്. ഫ്‌ലിപ്കാര്‍ട്ട്, ആമസോണ്‍, ഐടിസി ഇ- സ്‌റ്റോര്‍ വഴി സോപ്പുകള്‍ ഇന്ത്യയിലുടനീളം ലഭ്യമാണ്.

Report : ATHIRA

Leave Comment