സിവില്‍ സര്‍വ്വീസ് കായികമേള; ഒക്ടോബര്‍ 27-ന്

ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ഒക്ടോബര്‍ 27-ന് സിവില്‍ സര്‍വ്വീസ് കായികമേള നടത്തും. അത്‌ലറ്റിക്‌സ്, ബാഡ്മിന്റണ്‍, കബഡി, ചെസ്, ലോണ്‍ ടെന്നീസ്, പവര്‍ ലിഫ്റ്റിങ്, നീന്തല്‍, ടെബിള്‍ ടെന്നീസ്, റസലിംഗ്, വെയിറ്റ് ലിഫ്റ്റിങ്, വോളിബോള്‍ ഇനങ്ങളിലാണ് മത്സരം. താത്പര്യമുള്ളവര്‍ ഓഫീസ് മേലധികാരി നല്‍കുന്ന സാക്ഷ്യപത്രത്തില്‍ പേര്, പങ്കെടുക്കേണ്ട ഇനം, മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ ഐ.ഡി. എന്നിവ സഹിതം ഒക്ടോബര്‍ 20-ന് വൈകിട്ട് അഞ്ചിനകം സെക്രട്ടറി, ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍, മുനിസപ്പല്‍ ഷോപ്പിംഗ് കോംപ്ലക്‌സ്, തത്തംപള്ളി പി.ഒ, ആലപ്പുഴ-688013 എന്ന വിലാസത്തിലോ [email protected] എന്ന ഇ-മെയിലിലോ നല്‍കണം. ഫോണ്‍: 0477-2253090.

Leave Comment