അഞ്ചു വര്‍ഷം പിന്നിട്ട് ഡിജിറ്റ് ഇന്‍ഷുറന്‍സ്

Spread the love

കൊച്ചി: ഇന്ത്യയില്‍ അതിവേഗം വളരുന്ന പുതുതലമുറ ഇന്‍ഷുറന്‍സ് കമ്പനിയായ ഗോ ഡിജിറ്റ് ജനറല്‍ ഇന്‍ഷുറന്‍സ് ലിമിറ്റഡ് (ഡിജിറ്റ്) പ്രവര്‍ത്തനം അഞ്ചു വര്‍ഷം പിന്നിട്ടു. ഇന്‍ഷുറന്‍സ് നടപടിക്രമങ്ങള്‍ ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെ 2017ല്‍ തുടക്കമിട്ട ഡിജിറ്റിന് ഇന്ന് മൂന്നു കോടി ഉപഭോക്താക്കളും വാഹന ഇന്‍ഷുറന്‍സ് രംഗത്ത് 4.3 ശതമാനം വിപണി വിഹിതവുമുണ്ട്.

52.9 ശതമാനം സംയോജിത വാര്‍ഷിക വളര്‍ച്ചയുമായി മികച്ച മുന്നേറ്റം കാഴ്ചവെക്കുന്ന സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളുടെ മുന്‍നിരയിലാണ് ഡിജിറ്റ്. മോട്ടോര്‍, ഹെല്‍ത്ത്, ട്രാവല്‍ തുടങ്ങി വിവിധ മേഖലകളിലായി 56 വിവിധ ഇന്‍ഷുറന്‍സുകളാണ് കമ്പനി നല്‍കി വരുന്നത്.

“അഞ്ചു വര്‍ഷത്തെ ഡിജിറ്റിന്റെ വളര്‍ച്ചയ്ക്കു പിന്നില്‍ 2500ലേറെ ജീവനക്കാരടങ്ങുന്ന കരുത്തുറ്റ ടീമിന്റേയും പങ്കാളികളുടേയും അധ്വാനമാണ്. പുതിയ മേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ച് വളര്‍ച്ചയെ മുന്നോട്ടു നയിക്കുകയാണ് ലക്ഷ്യം,” ഡിജിറ്റ് എംഡിയും സിഇഒയുമായ ജസ്‌ലീന്‍ കോഹ്ലി പറഞ്ഞു.

Report : Divya Raj.K

Author