സ്ഥിര നിക്ഷേപ പലിശ നിരക്ക് ഉയര്‍ത്തി ശ്രീറാം ഫിനാന്‍സ്

കൊച്ചി: ശ്രീറാം ഗ്രൂപ്പിനു കീഴിലുള്ള മുന്‍നിര ധനകാര്യ സ്ഥാപനങ്ങളായ ശ്രീറാം ട്രാന്‍സ്‌പോര്‍ട്ട് ഫിനാന്‍സ് കമ്പനി ലിമിറ്റഡും ശ്രീറാം സിറ്റി യൂനിയന്‍ ഫിനാസും സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയര്‍ത്തി. 0.05 ശതമാനം മുതല്‍ 0.25 ശതമാനം വരെയാണ് വര്‍ധന. ഒക്ടോബര്‍ 14 മുതല്‍ പ്രാബല്യത്തില്‍ വന്ന പുതുക്കിയ നിരക്കു പ്രകാരം സ്ഥിര നിക്ഷേപങ്ങള്‍ക്ക് 8.90 ശതമാനം വരെ പലിശ ലഭിക്കും. കൂടാതെ വനിതാ നിക്ഷേപകര്‍ക്കായി പ്രതിവര്‍ഷം 0.10 ശതമാനത്തിന്റെ അധിക വര്‍ധനയും ഉണ്ട്.

Report :   Ajith V Raveendran

Leave Comment