ജില്ലാ സ്‌കൂൾ ശാസ്‌ത്രോത്സവം നവംബർ രണ്ട് മുതൽ

ജില്ലാതല സ്‌കൂൾ ശാസ്ത്രോത്സവം നവംബർ രണ്ട്, മൂന്ന് തീയതികളിലായി തലശ്ശേരിയിൽ നടക്കും. ശാസ്ത്രോത്സവത്തിന്റെ സംഘാടക സമിതി വിപുലീകരണ യോഗം തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി പി അനിത ഉദ്ഘാടനം ചെയ്തു. 15 വിദ്യാഭ്യാസ ഉപജില്ലകളിലെ സ്‌കൂളുകളിൽ നിന്ന് ഒന്നും രണ്ടും സ്ഥാനം ലഭിച്ച വിദ്യാർത്ഥികളാണ് മേളയിൽ പങ്കെടുക്കുക.

ശാസ്ത്ര മേള സെന്റ് ജോസഫ്സ് എച്ച് എസ് എസ്, സാമൂഹ്യ ശാസ്ത്ര മേള ബി ഇ എം പി എച്ച് എസ് എസ്, ഗണിത ശാസ്ത്ര മേള സേക്രട്ട് ഹാർട്ട് എച്ച് എസ്എസ്, പ്രവൃത്തിപരിചയ മേള മുബാറക്ക് എച്ച് എസ് എസ്, ഐ ടി മേള ബ്രണ്ണൻ എച്ച് എസ് എസ് എന്നിവിടങ്ങളിലാണ് നടക്കുക. മേളയിലെത്തുന്നവർക്കുള്ള ഭക്ഷണം ഗവ. ഗേൾസ് എച്ച് എസ് എസിൽ ഒരുക്കും. ബ്രണ്ണൻ എച്ച് എസ് എസിൽ വൊക്കേഷണൽ എക്സ്പോയും സംഘടിപ്പിക്കും. രണ്ട് ദിവസത്തെ മേളയിൽ 4000 വിദ്യാർഥികൾ പങ്കെടുക്കും. പൂർണമായും ഹരിത ചട്ടം പാലിച്ചാണ് മേള സംഘടിപ്പിക്കുക. തലശ്ശേരി ഗവ. ബ്രണ്ണൻ ഹയർ സെക്കണ്ടറി സ്‌കൂളിൽ നടന്ന യോഗത്തിൽ കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർ ശശീന്ദ്രവ്യാസ് അധ്യക്ഷത വഹിച്ചു. കണ്ണൂർ അസി. കലക്ടർ മിസൽ സാഗർ ഭരത് ലോഗോ പ്രകാശനം ചെയ്തു.

Leave Comment