ഫോമാ ജനറൽ ബോഡി ഒക്ടോബർ 22 ശനിയാഴ്ച ന്യൂ ജേഴ്സിയിൽ

Spread the love

ന്യൂ ജേഴ്‌സി – ഫെഡറേഷൻ ഓഫ് മലയാളി അസ്സോസിയേഷൻസ് ഓഫ് അമേരിക്കാസ് ( ഫോമാ ) നാഷണൽ ജനറൽ ബോഡി ഒക്ടോബർ 22 ശനിയാഴ്ച ന്യൂ ജേഴ്സിയിൽ വച്ചു നടത്തപ്പെടുന്നു, എഡിസണിലുള്ള ഇ ഹോട്ടലിന്റെ ബാങ്ക്വറ്റ് ഹാളിൽ വച്ച് നടത്തപ്പെടുന്ന സമ്മേളനത്തിൽ പ്രസിഡന്റ് ഡോക്ടർ ജേക്കബ് തോമസ് അദ്ധ്യക്ഷത വഹിക്കും, ജനറൽ സെക്രട്ടറി ഓജസ് ജോൺ, ട്രഷറർ ബിജു തോണിക്കടവിൽ, വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, ജോയിന്റ് സെക്രട്ടറി ഡോക്ടർ ജെയ്‌മോൾ ശ്രീധർ, ജോയിന്റ് ട്രഷറർ ജെയിംസ് ജോർജ്ജ് എന്നിവരും നാഷണൽ കമ്മറ്റി അംഗങ്ങളും ഔദ്യോഗികമായി ചടങ്ങിൽ പങ്കെടുക്കും,

പ്രസിഡന്റ് ജേക്കബ് തോമസിന്റെ അധ്യക്ഷതയിൽ ഉച്ചക്ക് 2 മണിക്ക് ആരംഭിക്കുന്ന ജനറൽ ബോഡിയിൽ മുൻ എക്സികുട്ടീവ് കമ്മറ്റി പ്രസിഡന്റ് അനിയൻ ജോർജ്, സെക്രട്ടറി ടി ഉണ്ണികൃഷ്ണൻ, ട്രഷറർ തോമസ് ടി ഉമ്മൻ വൈസ് പ്രസിഡന്റ് പ്രദീപ് കുമാർ, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട് എന്നിവരും പങ്കെടുക്കും കഴിഞ്ഞ രണ്ടു വർഷത്തെ പ്രവർത്തന റിപ്പോർട്ട് ചടങ്ങിൽ മുൻ സെക്രട്ടറി ടി ഉണ്ണികൃഷ്ണൻ അവതരിപ്പിക്കും, കഴിഞ്ഞ രണ്ടു വർഷത്തെ വരവ് ചിലവ് കണക്കുകൾ മുൻ ട്രഷറർ തോമസ് ടി ഉമ്മൻ അവതരിപ്പിക്കും,

ശേഷം പുതിയ എക്സിക്യൂട്ടീവ് കമ്മറ്റിക്ക് നൽകുവാനുള്ള എല്ലാ ഫയലുകളും ബാങ്ക് ഡോക്യൂമെന്റസ് അടക്കമുള്ള രേഖകളും മുൻ കമ്മറ്റി കംപ്ലയിന്റ്സ് കൗൺസിൽ ചെയർമാൻ രാജു വർഗീസിന്റെ സാന്നിധ്യത്തിൽ കൈമാറും, ശേഷം പുതിയ കമ്മറ്റിയുടെ ബഡ്ജറ്റ് ട്രഷറർ ബിജു തോണിക്കടവിൽ അവതരിപ്പിക്കും, ശേഷം 2022 – 24 യുടെ നാഷണൽ കമ്മറ്റിയുടെ പൊതുയോഗവും ഉണ്ടായിരിക്കും, രാജ്യത്തിൻറെ നാനാഭാഗത്തു നിന്നുമെത്തുന്ന ഫോമാ ഭാരവാഹികളുടെയും അംഗങ്ങളുടെയും മീറ്റ് ആൻഡ് ഗ്രീറ്റ് വൈകിട്ട് 5 മണിക്ക് ആരംഭിക്കും, 6.30 ന് മേലോക്സിഡ് എന്ന പ്രമുഖ ബാൻഡ് അവതരിപ്പിക്കുന്ന മ്യൂസിക്കൽ നൈറ്റ് അരങ്ങേറും, 9 മണിക്ക് ഡിന്നറോടു കൂടി പരിപാടികൾ അവസാനിക്കും.

Venue Address – 3050 Woodbridge Ave, Edison, NJ 08837

വാർത്ത : – ജോസഫ് ഇടിക്കുള. ( ഫോമാ ന്യൂസ് ടീം )