സാരിയുടെ പൈതൃകം വിളിച്ചോതാന്‍ കെഎച്ച്എന്‍എയുടെ ജാനകി – പി. ശ്രീകുമാര്‍

ഹൂസ്റ്റണ്‍: യോഗയും സംസ്‌കൃതവും പോലെ സനാതന ധര്‍മ്മത്തിന്റെ മഹത്തായ പൈതൃകമായി സാരിയെ അവതരിപ്പിക്കാന്‍ പ്രത്യേക പരിപാടിയുമായി കേരള ഹിന്ദൂസ് ഓഫ് നേര്‍ത്ത് അമേരിക്ക. പുരണാത്തിലെ ശക്തരായ സ്ത്രീകഥാപാത്രങ്ങളുടെ ജീവിതത്തിലെ വ്യത്യസ്ഥ സംഭവങ്ങള്‍ സ്റ്റേജില്‍ അവതരിപ്പിക്കുന്ന പരിപാടിക്ക് ‘ജാനകി’ എന്ന പേരാണിട്ടിരിക്കുന്നത്. സീതയും ഊര്‍മ്മിളയും ദ്രൗപതിയും ഒക്കെയായി സ്ത്രീകള്‍ സ്റ്റേജിലെത്തും. അമേരിക്കയിലെ ഓരോ സംസ്ഥാനവും ഓരോ കഥാപാത്രത്തെ അവതരിപ്പിക്കും. ഒരോ കഥാപാത്രത്തിന്റേയും ജീവിതത്തിലെ വ്യത്യസ്ഥ സംഭവങ്ങള്‍ കലാസംവിധാനത്തിന്റേയും ആധുനിക സാങ്കേതിക വിദ്യയുടേയും പിന്തുണയോടെയാകും ആവിഷ്‌ക്കരിക്കുക. മൂന്നുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരിപാടിയില്‍ 500 ഓളം സ്ത്രീകള്‍ സാരിയുടുത്ത് പുരാണ കഥാപാത്രങ്ങളായി മാറും.

പ്രശസ്ത തെന്നിന്ത്യന്‍ നടന്‍ മാധവനാണ് പരിപാടിയുടെ ബ്രാന്‍ഡ് അംബാസഡര്‍. ഇതു സംബന്ധിച്ച് കെഎച്ച്എന്‍എ ഭാരവാഹികളും മാധവനുമായി കരാര്‍ ഒപ്പുവെച്ചു. സ്റ്റാര്‍ പ്ലസിന്റെ ജനപ്രിയ ഷോയായ തേരേ ലിയേയില്‍ മൗലി ബാനര്‍ജി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിലൂടെ പ്രശസ്തയായ നേഹ സക്സേനയാണ് പരിപാടിയുടെ കോറിയോ ഗ്രാഫര്‍.

Picture2

പ്രശസ്ത ഫാഷന്‍ ഡിസൈനര്‍ ഡാലു കൃഷ്ണയുടെ മേല്‍നോട്ടത്തിലാകും ‘ജാനകി’ അവതരിപ്പിക്കുക. ഇന്ത്യയുടെ സാംസ്‌കാരിക സമ്പന്നതയെ പ്രതിനിധീകരിക്കുന്ന നിര്‍ണ്ണായക ഘടകമാണ് സാരിയെന്നതിനാലാണ് വേറിട്ട പരിപാടി അവതരിപ്പിക്കാന്‍ തയ്യാറാകുന്നതെന്ന് കെഎച്ച്എന്‍എ പ്രസിഡന്റ് ജി കെ പിള്ള അറിയിച്ചുസ്വന്തം വ്യക്തിത്വത്തില്‍ പൂര്‍ണ്ണത അനുഭവിക്കാന്‍ സ്ത്രീകള്‍ സ്വയം ചുറ്റാന്‍ തിരഞ്ഞെടുക്കുന്ന സാരി, വെറുമൊരു വസ്ത്രം മാത്രമല്ല വികാരമാണ്.

എല്ലാ വസ്ത്രങ്ങള്‍ക്കും അതിന്റേതായ ഒരു ചാരുതയുണ്ട്, എന്നാല്‍ സാരി അണിയുന്നവരുടെ വ്യക്തിത്വത്തിന് എന്ത് ചെയ്യുന്നു എന്നത് സമാനതകളില്ലാത്തതാണ്. ജി കെ പിള്ള പറഞ്ഞു. സാരിയെന്ന പൈതൃകത്തെ ലോകത്തിനുമുന്നില്‍ അവതരിപ്പിക്കുകയാണ് ‘ജാനകി’യുടെ ഉദ്ദേശ്യമെന്ന് കെഎച്ച്എന്‍എ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ രഞ്ജിത് പിള്ള പറഞ്ഞു. ഇന്നും ലോകത്തിനു മുന്നില്‍ ഭാരതീയ സ്ത്രീകളെ അടയാളപ്പെടുത്തുന്ന വസ്ത്രം സാരിയാണ്. ഇതെല്ലാം പരിഗണിച്ചാണ് ‘ജാനകി’ അവതരിപ്പിക്കുക എന്നും രഞ്ജിത് പിള്ള പറഞ്ഞു.

തങ്കം അരവിന്ദി(ന്യൂജേഴ്സി)ന്റെ നേതൃത്വത്തില്‍ റൂബീന സുധര്‍മ്മന്‍(ന്യൂജേഴ്സി), പുര്‍ണ്ണിമ പിള്ള( ടെക്സാസ്), സംഗീത ചന്ദ്രന്‍ (ടെന്നസി), ജയന്തി കുമാര്‍ (ന്യൂയോര്‍ക്ക്), ശ്രീ ലേഖ (ഹൂസ്റ്റണ്‍),സ്വാതി ജഗദേശന്‍(കാലിഫോര്‍ണിയ) എന്നിവരുടെ കമ്മറ്റിക്കാണ് പരിപാടിയുടെ നടത്തിപ്പ് ചുമതല

മണിരത്നം സിനിമകളിലൂടെ പ്രശസ്തനായി ദക്ഷിണേന്ത്യന്‍ ഭാഷകളിലും ഹിന്ദിയിലും തിളങ്ങി ദേശീയ അവാര്‍ഡ് ഉള്‍പ്പെടെ നേടിയ മാധവന്റെ സാന്നിധ്യം പരിപാടിയുടെ മാറ്റു കൂട്ടുമെന്നും തങ്കം അരവിന്ദ് പറഞ്ഞു

Leave Comment