സംസ്ഥാനത്ത് 42000 ഇടങ്ങളിൽ പുരപ്പുറ സൗരോർജ്ജ പദ്ധതി നടപ്പാക്കും

Spread the love

കോഴിക്കോട്: സംസ്ഥാനത്ത് 42000 ഇടങ്ങളിൽ പുരപ്പുറ സൗരോർജ്ജ പദ്ധതി നടപ്പാക്കുമെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ്‌ റിയാസ്. കേരള വിദ്യുച്ഛക്തി വകുപ്പിന്റെ പുരപ്പുറ സൗരോർജ്ജ പദ്ധതിയുടെ ഭാഗമായി രാമനാട്ടുകര ഗവ യു.പി സ്കൂളിൽ സ്ഥാപിച്ച സോളാർ പ്ലാന്റിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.പുരപ്പുറ സൗരോർജ്ജ പദ്ധതിയിലൂടെ 500 മെഗാ വാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. പ്രകൃതി ചൂഷണം post

ചെയ്യപ്പെടാതെ സോളാർ പോലെയുള്ള മാർഗങ്ങളുപയോഗിച്ച് പരമാവധി വൈദ്യുതി ഉത്പാദിപ്പിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.കേരള സംസ്ഥാന വൈദ്യുതി ബോർഡിന്റെ സൗര പ്രോജക്ട് ഫെയ്സ് ഒന്നിൽ ഉൾപ്പെടുത്തി 18 ലക്ഷം രൂപ ഉപയോഗിച്ചാണ് സ്കൂളിൽ 43 കിലോ വാട്ട്സ് സോളാർ പ്ലാന്റ് സ്ഥാപിച്ചത്. 130 പാനലുകളിൽ നിന്നും ഏകദേശം ദിവസം 172 യൂണിറ്റ് വൈദ്യുതി ഉല്പാദിപ്പിക്കാൻ കഴിയും. ഉല്പാദനത്തിന്റെ പത്തു ശതമാനം സ്കൂളിന്റെ വൈദ്യുതി ആവശ്യങ്ങൾക്കാണ് ഉപയോഗിക്കുക.സ്കൂളിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ ജൈവ വൈവിധ്യ രജിസ്റ്റർ മന്ത്രി വേദിയിൽ പ്രകാശനം ചെയ്തു. എൽ എസ് എസ്, യു എസ് എസ് വിജയികൾക്കും കലോത്സവ വിജയികൾക്കും മന്ത്രി പുരസ്‌കാരങ്ങൾ വിതരണം ചെയ്തു.

Author