സതീശന്‍ പാച്ചേനിയുടെ നിര്യാണത്തില്‍ തമ്പാനൂര്‍ രവി അനുശോചിച്ചു

കണ്ണൂര്‍ മുന്‍ ഡിസിസി പ്രസിഡന്റും കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന സതീശന്‍ പാച്ചേനിയുടെ നിര്യാണത്തില്‍ മുന്‍ എംഎല്‍എ തമ്പാനൂര്‍ രവി അനുശോചിച്ചു.

കണ്ണൂര്‍ ജില്ലയില്‍ കോണ്‍ഗ്രസിനെ അടിമുടി ശക്തിപ്പെടുത്തിയ നേതാവ്. കമ്യൂണിസ്റ്റ് കുടുംബത്തില്‍ ജനിച്ചിട്ടും കോണ്‍ഗ്രസ് ആശയങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തേക്ക് കടന്ന് വന്ന സതീശന്‍ താഴെത്തട്ട് മുതല്‍ നേതാക്കളും പ്രവര്‍ത്തകരുമായി അടുപ്പം സൂക്ഷിച്ച നേതാവാണ്.മികച്ച സംഘാടകനും തളരാത്ത പോരാട്ട വീര്യവും മൂല്യാധിഷ്ഠിത രാഷ്ട്രീയവുമായിരുന്നു സതീശന്റെതെന്നും തമ്പാനൂര്‍ രവി പറഞ്ഞു.

Leave Comment