സതീശന്‍ പാച്ചേനിയുടെ ; ഉമ്മന്‍ചാണ്ടി അനുശോചിച്ചു

കണ്ണൂര്‍ മുന്‍ ഡിസിസി പ്രസിഡന്റും കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന സതീശന്‍ പാച്ചേനിയുടെ നിര്യാണത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനുശോചിച്ചു.

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ സംഘടനാ രംഗത്തേക്ക് കടന്നുവന്ന സതീശന്‍ യുവജന പ്രസ്ഥാനത്തിലും കോണ്‍ഗ്രസ് രാഷ്ട്രീയത്തിലും നിറഞ്ഞ് നിന്നിരുന്ന പൊതുപ്രവര്‍ത്തകനായിരുന്നു. പോരാട്ടങ്ങളുടെ മുന്‍പന്തിയുണ്ടായിരുന്ന സതീശന്‍ ഏറ്റെടുത്ത എല്ലാ ഉത്തരവാദിത്തങ്ങളും ആത്മാര്‍ത്ഥയോടെ നിറവേറ്റി.പ്രതികൂല സാഹചര്യങ്ങളെ നേരിടാന്‍ ഇച്ഛാശക്തിയുള്ള നേതാവായിരുന്നു സതീശന്‍. കോണ്‍ഗ്രസ് പ്രസ്ഥാനത്തോട് എന്നും കൂറും വിശ്വാസവും കാട്ടിയ പൊതുപ്രവര്‍ത്തകന്‍.സിപിഎമ്മിന്റെ ശക്തികേന്ദ്രങ്ങളില്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തെ ശക്തിപ്പെടുത്താന്‍ സതീശന്‍ നല്‍കിയ സംഭാവനകള്‍ വലുതാണ്. സൗമ്യമായ പെരുമാറ്റം കൊണ്ട് ആരുടെയും ഹൃദയം കവര്‍ന്ന സതീശന്‍ മികിച്ച സംഘാടകന്‍ കൂടിയായിരുന്നു. സതീശന്‍ പാച്ചേനിയുടെ വിയോഗം കോണ്‍ഗ്രസിന് വലിയ നഷ്ടമാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Leave Comment