സതീശന്‍ പാച്ചേനിയുടെ നിര്യാണത്തില്‍ യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ അനുശോചിച്ചു

കണ്ണൂര്‍ മുന്‍ ഡിസിസി പ്രസിഡന്റും കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്ന സതീശന്‍ പാച്ചേനിയുടെ നിര്യാണത്തില്‍ യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ അനുശോചിച്ചു.

കണ്ണൂര്‍ ജില്ലയില്‍ കോണ്‍ഗ്രസിനെയും കെഎസ് യു,യൂത്ത് കോണ്‍ഗ്രസ് യുവജന പ്രസ്ഥാനങ്ങളെയും ശക്തിപ്പെടുത്തുന്നതില്‍ സതീശന്‍ പാച്ചേനിയുടെ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്.സിപിഎം കോട്ടയില്‍ അവരുമായി മുഖാമുഖം പോരടിച്ച് സംഘടനാ പ്രവര്‍ത്തനം നയിച്ച ആദര്‍ശ ദീപ്തമായ പൊതുജീവിതത്തിന് ഉടമയാണ് സതീശന്‍.കര്‍മ്മനിരതനും ഊര്‍ജ്ജസ്വലനുമായ സതീശന് കണ്ണൂര്‍ ജില്ലയില്‍ കോണ്‍ഗ്രസിന് മേല്‍വിലാസം ഉണ്ടാക്കിയെടുത്ത നേതാക്കളിലൊരാളാണ്. തന്റെ സമ്പാദ്യം പാര്‍ട്ടിക്കായി പണയം വെച്ച് പോലും അദ്ദേഹം സംഘടനയെ ശക്തപ്പെടുത്താന്‍ പ്രയത്‌നിച്ചു. സതീശന്റെ അകാല വിയോഗം കോണ്‍ഗ്രസിന് നികത്താന്‍ കഴിയുന്നതല്ലെന്നും ഹസ്സന്‍ പറഞ്ഞു.

Leave Comment