ഒക്കലഹോമയില്‍ വീടിനു തീപിടിച്ച് എട്ടുപേര്‍ മരിച്ചു

ഒക്കലഹോമ: ഒക്ലഹോമ ബ്രോക്കന്‍ ബോയില്‍ അഗ്‌നിക്കിരയായ വീട്ടില്‍ നിന്ന് എട്ടുപേരുടെ മൃതദേഹം കണ്ടെത്തിയതായി ബ്രോക്കന്‍ ബൊ ഫയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.

ഒക്ലഹോമ തലസ്ഥാനമായ തുള്‍സയില്‍ നിന്നും 20 മൈല്‍ ദൂരെ സ്ഥിതി ചെയ്യുന്ന ഈ വീട്ടില്‍ നിന്നു തീ ഉയരുന്നതായി സമീപ വാസികള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് അഗ്‌നിശമനാ സേനാംഗങ്ങള്‍ എത്തിച്ചേര്‍ന്നത്. തീ കെടുത്തി അകത്തു പ്രവേശിച്ചപ്പോള്‍ എട്ടു പേരു മരിച്ചു കിടക്കുന്നതാണു കണ്ടത്.

Picture2

മരണ കാരണം വ്യക്തമല്ലെങ്കിലും കൊലപാതകമായിരിക്കാമെന്ന നിഗമനത്തിലാണു പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. സമീപവാസികള്‍ പറയുന്നത് ഈ വീട്ടില്‍ ആറു കുട്ടികളും രണ്ടു മുതിര്‍ന്നവരുമാണ് താമസിച്ചിരുന്നതെന്നാണ്. ഇവര്‍ തമ്മിലുള്ള ബന്ധവും വ്യക്തമല്ല.

ബ്രോക്കന്‍ ബൊ വളരെ ശാന്തമായ ഒരു നഗരമാണെന്നും ഇത്തരം സംഭവങ്ങള്‍ ഇവിടെ നടക്കുമെന്നു വിശ്വസിക്കാന്‍ കഴിയുന്നില്ലെന്നും പോലീസ് വക്താവ് ഈതന്‍ ഹച്ചിന്‍സണ്‍ പറഞ്ഞു. യുഎസ് ബ്യൂറോ ഓഫ് ആള്‍ക്കഹോള്‍, ഫയര്‍ ആംസ്, എക്‌സ്‌പ്ലോസീവ് വിഭാഗവും പോലീസിനോടൊപ്പം അന്വേഷണത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. പോലീസ് സമീപ വാസികളെ ചോദ്യം ചെയ്തു വരുന്നു.

Leave Comment