ഇന്ത്യന്‍ അമേരിക്കന്‍ വനിത സോണല്‍ ഷാ ടെക്സസ് ട്രിബ്യൂണല്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍

Spread the love

ഓസ്റ്റിന്‍: ഇന്ത്യന്‍ അമേരിക്കന്‍ വംശജയും, ഏഷ്യന്‍ അമേരിക്കന്‍ ഫൗണ്ടേഷന്‍ സ്ഥാപകരിലൊരാളുമായ സോണല്‍ഷായെ (54) ടെക്സസ് ട്രിബ്യൂണല്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി നിയമിച്ചു. ടെക്സസ് തലസ്ഥാനമായ ഓസ്റ്റിന്‍ ആസ്ഥാനമായി 2009 ല്‍ സ്ഥാപിച്ച ഓണ്‍ലൈന്‍ പത്രമാണ് ടെക്സസ് ട്രിബ്യൂണല്‍.

ഇരുപത് വര്‍ഷത്തെ പ്രവര്‍ത്തനത്തിനുള്ളില്‍ അമേരിക്കയിലെ ഏറ്റവും വലിയ സ്റ്റേറ്റ് ഹൗസ് ന്യൂസ് ബ്യൂറോയായി വളര്‍ന്നു കഴിഞ്ഞു. ടെക്സസ് ട്രിബ്യൂണലിന് പ്രതിമാസം 4 മില്യണ്‍ സന്ദര്‍ശകരും, 175,000 വരിക്കാറുമുണ്ട്.

സോനല്‍ഷാ ഇപ്പോള്‍ യുനൈറ്റഡ് വെ തല്‍ക്കാലിക എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റാണ്. ഒബാമ ഭരണത്തില്‍ വൈറ്റ് ഹൗസ് ഓഫീസ് സോഷ്യല്‍ ഇന്നോവേഷന്‍ ആന്റ് പാര്‍ട്ടിസിപ്പേഷന്‍ ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്നു. ട്രഷററി ഡിപ്പാര്‍ട്ട്മെന്റ് ഇക്കണോമിസ്റ്റായും പ്രവര്‍ത്തിച്ചിരുന്നു.

ടെക്സസ്സില്‍ ജനിച്ചു വളര്‍ന്ന് ഇപ്പോള്‍ ഹൂസ്റ്റണില്‍ സ്ഥിരതാമസമാക്കിയ സോണല്‍ പുതിയ സ്ഥാനത്തേക്ക് ഏറ്റവും അര്‍ഹതപ്പെട്ട വ്യക്തിയാണെന്നും ട്രൈബ്യൂണ്‍ സ്ഥാപകന്‍ അറിയിച്ചു.

ടെക്സസ് ട്രിബ്യൂണ്‍ സി.ഇ.ഒ ആയായിരിക്കുന്ന ഇവാന്‍ സ്മിത്തില്‍ നിന്നും ജനുവരി ആദ്യം സോണല്‍ അധികാരമേറ്റെടുക്കും. ഹൂസ്റ്റണിലെ ഏഷ്യന്‍ അമേരിക്കന്‍ ഫൗണ്ടേഷന്‍ സോണലിന്റെ പുതിയ നിയമനത്തില്‍ അവരെ അഭിനന്ദിച്ചു.