തൊഴില്‍ ലഭ്യതയുടെ മറുപേരായി യുവകേരളം; 70പേര്‍ കൂടി ജോലിയിലേക്ക്

കാസര്‍കോട്: അഭ്യസ്ത വിദ്യരാണെങ്കിലും നല്ലൊരു ജോലി ലഭിക്കേണ്ടേ..നാട്ടിന്‍പുറങ്ങളിലെ ചര്‍ച്ചകളില്‍ ഉയരുന്ന ഈ അഭിപ്രായത്തിന് മാറ്റം വരുത്തുകയാണ് യുവകേരളം.

തൊഴിലധിഷ്ഠിത പഠനത്തിന്റെ പുതിയ സാധ്യതകളിലേക്ക് ഉദ്യോഗാര്‍ഥികളെ എത്തിച്ചാണ് യുവകേരള മാതൃകയാകുന്നത്. യുവകേരള ഡി.ഡി.യു ജി.കെ.വൈ കോഴിസുകള്‍ പൂര്‍ത്തീകരിച്ച 70 പേര്‍ കൂടി ഇനി അവരുടെതായ തൊഴില്‍മേഖലകളില്‍ ജോലി ചെയ്യും. ഇവര്‍ക്കുള്ള തൊഴില്‍ സ്ഥാപനങ്ങളുടെ ഓഫര്‍ ലെറ്ററുകള്‍ കൈമാറി. തൊഴിലില്ലായ്മ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കേരള യുവത്വത്തിന് ആശ്വാസമാകുകയാണ് യുവകേരള.

Leave Comment