സംസ്കൃത സർവ്വകലാശാലയിൽ മേട്രൺ

കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല വനിതാ ഹോസ്റ്റലുകളില്‍ പ്രതിദിനം 660/- രൂപ (പരമാവധി 17820/- രൂപ ) വേതനത്തോടെ ദിവസവേതനാടിസ്ഥാനത്തില്‍ മേട്രണ്‍ (വനിത) തസ്തികയില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനായി 01.11.2022 (ചൊവ്വ ) ന് രാവിലെ 10.30 ന് സര്‍വകലാശാല ആസ്ഥാനത്ത് വച്ച് വാക്ക് – ഇന്‍ – ഇന്റര്‍വ്യൂ നടത്തുന്നു .ഉദ്യോഗാര്‍ത്ഥികള്‍ (വനിത) ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ നിന്നും രണ്ടാം ക്ലാസ് ബിരുദം നേടിയവരും 30 വയസ്സില്‍ കുറയാതെ പ്രായമുള്ളവരും പ്രവൃത്തി പരിചയം ഉള്ളവരുമായിരിക്കണം .

യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെയും പ്രവൃത്തി പരിചയ സ‍ർട്ടിഫിക്കറ്റുകളുടെയും അസലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും ബയോഡാറ്റയും സഹിതം 01.11.2022 ചൊവ്വാഴ്ച്ച രാവിലെ 10.00 മണിയ്ക്ക് സര്‍വകലാശാല ആസ്ഥാനത്ത് ഹാജരാകേണ്ടതാണ് . ഉദ്യോഗാര്‍ത്ഥികള്‍ക്ക് യാത്രാപ്പടി നല്‍കുന്നതല്ല. വിശദവിവരങ്ങൾ സർവ്വകലാശാല വെബ്സൈറ്റിലും (www.ssus.ac.in) ലഭ്യമാണ് .

പബ്ലിക് റിലേഷൻസ് ഓഫീസർ

ഫോൺ നം. 9447123075

Leave Comment