പതിനേഴു പേരെ കൊലപ്പെടുത്തിയ പാര്‍ക്ക് ലാന്‍ഡ് കേസിലെ പ്രതിക്ക് ജീവപര്യന്തം തടവ്

Spread the love

പാര്‍ക്ക് ലാന്‍ഡ്: 2018 ഫെബ്രുവരി 14 ന് പാര്‍ക്ക് ലാന്‍ഡ് സ്റ്റോണ്‍മാന്‍ ഹൈസ്‌ക്കൂളില്‍ അതിക്രമിച്ചു കയറി 17 പേരെ വെടിവച്ചു കൊലപ്പെടുത്തിയ പ്രതിക്ക് പരോളില്ലാതെ ജീവപര്യന്തം തടവു ശിക്ഷവിധിച്ചു. ജഡ്ജി എലിസബത്ത് ഫെറേര്‍ക്കുവാണ് ശിക്ഷ വിധിച്ചത്. ഫ്‌ളോറിഡയിലെ നിയമനുസരിച്ച്, ജൂറി അംഗങ്ങള്‍ ഐകകണ്‌ഠ്യേന പ്രതിക്ക് വധശിക്ഷ നല്‍കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ജഡ്ജി ഉത്തരവിട്ടത്.

ഫ്‌ളോറിഡ സംസ്ഥാന ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ട സംഭവമായിരുന്നു പാര്‍ക്ക്ലാന്‍ഡ് വെടിവയ്പ്പ്. 14 വിദ്യാര്‍ഥികളും മൂന്ന് അധ്യാപകരുമാണ് നിക്കോളസ് ക്രൂസിന്റെ തോക്കിനിരയായത്.

Picture2

വിധി പറയുമ്പോള്‍ പ്രതി യാതൊരു ഭാവഭേദവും പ്രകടിപ്പിച്ചില്ല. എആര്‍ റൈഫിളുമായി സ്‌കൂളില്‍ ഏകദേശം അരമണിക്കൂര്‍ ആക്രമണം നടത്തിയ ക്രൂസ് വെടിയേറ്റു നിലത്തുവീണവര്‍ കൊല്ലപ്പെട്ടുവെന്നു ഉറപ്പാക്കുന്നതിന് തിരിച്ചുവന്ന് വെടിവയ്ക്കുകയായിരുന്നു.

ബാല്യകാലത്ത് പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്ന പ്രതിയുടെ മാനസികാവസ്ഥ വിധി പറയുമ്പോള്‍ കണക്കിലെടുക്കണമെന്ന അറ്റോര്‍ണിയുടെ വാദം കോടതി സ്വീകരിച്ചില്ല.

Author