മത്സ്യഫെഡ് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി; 197 അപേക്ഷകർക്ക് 1.23 കോടി രൂപ ഇളവ് ചെയ്തു

ആലപ്പുഴ : മത്സ്യത്തൊഴിലാളികളുടെ വായ്പ കുടിശിക ഒഴിവാക്കുന്നതിനായി മത്സ്യഫെഡ് നടപ്പാക്കുന്ന ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം പി. പി ചിത്തരജ്ഞൻ എം. എൽ. എ നിർവഹിച്ചു. മത്സ്യത്തൊഴിലാളികളെ കടക്കെണിയിൽ നിന്ന് മോചിപ്പിക്കാൻ ഈ പദ്ധതി ഉപകരിക്കുമെന്ന് എം. എൽ. എ പറഞ്ഞു.
മത്സ്യഫെഡിന്റെ മത്സ്യബന്ധന ഉപകരണ വായ്പ ഇനത്തിൽ 2020 മാർച്ച്‌ 31 നു മുൻപ് വായ്പ കാലാവധി കഴിഞ്ഞ കുടിശികയുള്ള അംഗങ്ങളുടെ അപേക്ഷയാണ് അദാലത്തിൽ പരിഗണിച്ചത്. ഇതിൽ വായ്പ കുടിശിക ഉള്ള 197 പേർക്ക് പലിശ, പിഴപലിശ എന്നിവ ഒഴിവാക്കി നൽകി. ഈ ഇനത്തിൽ 1.23 കോടി രൂപയാണ് ഇളവായി നൽകിയത്.

Leave Comment