രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്ത സേനാനികളുടെ പെണ്‍മക്കള്‍ക്ക് ധനസഹായം

1939 സെപ്റ്റംബര്‍ മൂന്ന് മുതല്‍ 1946 ഏപ്രില്‍ ഒന്നുവരെയുള്ള കാലഘട്ടത്തില്‍ രണ്ടാം ലോക മഹായുദ്ധത്തില്‍ പങ്കെടുത്തിട്ടുള്ള സേനാനികളുടെ / അവരുടെ വിധവകളുടെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരും സര്‍ക്കാറില്‍ നിന്നും സാമ്പത്തിക സഹായമോ പെന്‍ഷനോ ലഭിക്കാത്തവരും അവിവാഹിതര്‍/ വിധവകള്‍/വിവാഹ മോചിതര്‍ ആയതും വിമുക്ത ഭടന്റെ ഡിസ്ചാര്‍ജ് ബുക്കില്‍ പേരുള്ളവരുമായ പെണ്‍മക്കള്‍ക്ക് ധനസഹായം നല്‍കുന്നു. അര്‍ഹതയുള്ളവര്‍ രേഖകളുമായി ജില്ല സൈനിക ക്ഷേമ ആഫീസുമായി ബന്ധപ്പെടണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0471-2472748.

Leave Comment