മീറ്റ് ദി മിനിസ്റ്റര്‍; വ്യവസായ മന്ത്രി ജില്ലയിലെത്തുന്നു; പരാതി സമര്‍പ്പിക്കാം

വ്യവസായ സംരംഭങ്ങള്‍ നടത്തുന്നവരുടെയും പുതിയ സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവരുടെയും പരാതികളും പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന് വ്യവസായ വാണിജ്യ വകുപ്പ് മന്ത്രി പി. രാജീവ് ജില്ലയിലെത്തും. മുന്‍കൂട്ടി ലഭിക്കുന്ന പരാതികള്‍ ബന്ധപ്പെട്ട വകുപ്പുകളുടെ ശ്രദ്ധയില്‍പെടുത്തി പരിഹാരം കാണും. നവംബര്‍ 21 ന് രാവിലെ 9.30 മുതല്‍ 12 വരെ കല്‍പ്പറ്റ ഹോട്ടല്‍ ഇന്ദ്രിയയില്‍ നടക്കുന്ന ”മീറ്റ് ദി മിനിസ്റ്റര്‍” പരാതി പരിഹാര പരിപാടിയില്‍ മുന്‍കൂട്ടി പരാതി സമര്‍പ്പിക്കുന്നവര്‍ക്കു മാത്രമാണ് പ്രവേശനം.പങ്കെടുക്കുന്നവര്‍ പരാതികളും പ്രശ്‌നങ്ങളും രേഖാമൂലം തയ്യാറാക്കി നവംബര്‍ 10 ന് മുമ്പായി [email protected] എന്ന ഇ-മെയില്‍ വിലാസത്തിലോ, മുട്ടില്‍ ജില്ലാ വ്യവസായ കേന്ദ്രത്തിലും മാനന്തവാടി, വൈത്തിരി എന്നീ താലൂക്ക് വ്യവസായ ഓഫീസുകളിലും നേരിട്ട് സമര്‍പ്പിക്കാം. വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും പരിപാടിയില്‍ പങ്കെടുക്കും. ഫോണ്‍: 04936 202485.

Leave Comment