മുന്നോക്ക സാമ്പത്തിക സംവരണം കോടതി വിധി സ്വാഗതാര്‍ഹമെന്ന് കെ.സുധാകരന്‍ എംപി

മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് തൊഴില്‍,വിദ്യാഭ്യാസ മേഖലയില്‍ പത്തുശതമാനം സംവരണം ഏര്‍പ്പെടുത്തുമ്പോള്‍ സംവരണ വിഭാഗങ്ങളുടെ ആനുകൂല്യങ്ങളെ ബാധിക്കാതെയും അവരുടെ അവകാശത്തെ കവരാതെയും ഇത് നടപ്പാക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്.നിലവില്‍ അര്‍ഹതപ്പെട്ടവരുടെ അവകാശം നഷ്ടപ്പെടുത്തുന്ന നടപടി ഉണ്ടാകാന്‍ പാടില്ല.സാമൂഹ്യനീതി ഉറപ്പാക്കേണ്ടത് അനിവാര്യവും അത്യാവശ്യമാണ്.പഠിക്കാന്‍ കഴിവുണ്ടായിട്ടും വ്യവസ്ഥിതികളുടെ പേരില്‍ നീതി നിഷേധിക്കുന്നതും മാറ്റിനിര്‍ത്തുന്നതും പരിഷ്‌കൃത സമൂഹത്തിന് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നതല്ലെന്നും സുധാകരന്‍ പറഞ്ഞു.

Leave Comment