ഹോസ്റ്റല്‍ പ്രവേശനം വിവേചനം പാടില്ല : മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: വിദ്യാര്‍ത്ഥികളോട് വിവേചനം പാടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഹോസ്റ്റല്‍ പ്രവേശനം സംബന്ധിച്ച് ചില വിദ്യാര്‍ത്ഥികള്‍ പരാതി പറഞ്ഞിരുന്നു. ചില മെഡിക്കല്‍ കോളേജുകളുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങള്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് പരിശോധിച്ച് നടപടി സ്വീകരിച്ചു വരികയാണ്. വിദ്യാര്‍ത്ഥികളുടേയും അധ്യാപകരുടേയും രക്ഷിതാക്കളുടേയും അഭിപ്രായം ഉള്‍ക്കൊള്ളും. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും തുല്യനീതി ഉറപ്പ് വരുത്തുന്നതിനാണ് ശ്രമിക്കുന്നത്.

Leave Comment