കൊച്ചുപ്രേമന്റെ നിര്യാണത്തില്‍ കെ.സുധാകരന്‍ എംപി അനുശോചിച്ചു

ചലച്ചിത്രതാരം കൊച്ചുപ്രേമന്റെ നിര്യാണത്തില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി അനുശോചിച്ചു.

നോട്ടം,ശബ്ദ സവിശേഷത,അഭിനയമികവ് എന്നിവ കൊണ്ട് മടുപ്പ് തോന്നിപ്പിക്കാതെ പ്രേക്ഷകരെ രസിപ്പിച്ച കലാകാരന്‍. ഹാസ്യരംഗത്ത് തന്റെതായ ശൈലി കൊണ്ടുവന്ന് തന്‍മയത്തോടെ കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അഭിനയിച്ച് പ്രതിഫലിപ്പിച്ച അതുല്യപ്രതിഭ. സൗമ്യതയോടുള്ള പെരുമാറ്റം അദ്ദേഹത്തെ വലിയ സൗഹൃദ ബന്ധത്തിന് ഉടമയാക്കി.നാടകരംഗത്തും തിളങ്ങാന്‍ അദ്ദേഹത്തിന് സാധിച്ചു. മലയാള സിനിമ ഏക്കാലവും ഓര്‍മ്മിക്കുന്ന കലാകാരനായിരിക്കും കൊച്ചുപ്രേമന്‍. അദ്ദേഹത്തിന്റെ വിയോഗം മലയാള സിനിമാ ലോകത്തിന് കനത്ത നഷ്ടമാണെന്നും കെ.സുധാകരന്‍ പറഞ്ഞു.

Leave Comment