കേരള സ്റ്റാര്‍ട്പ്പ് മിഷന്‍ ഹഡില്‍ ഗ്ലോബല്‍ 2022 ല്‍ ജെന്‍ റോബോട്ടിക്‌സിനെ പ്രൈഡ് ഓഫ് കേരളയായി പ്രഖ്യാപിച്ചു.

തിരുവനന്തപുരം : കേരളത്തിലെ സ്റ്റാര്‍ട്ട് അപ്പ്കള്‍ക്ക് അവസരമൊരുക്കി രാജ്യാന്തര തലത്തിലെ എഴുപതിലേറെ നിക്ഷേപകര്‍ പങ്കെടുത്ത ഹഡില്‍ കേരള ഗ്ലോബല്‍ സ്റ്റാര്‍ട്പ്പ് സംഗമത്തില്‍ പ്രമുഖ റോബോട്ടിക് കമ്പനിയായ ജെന്‍ റോബോട്ടിക്‌സിനു അവാര്‍ഡ് ലഭിച്ചു. കോവളത്ത് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജെന്‍ റോബോട്ടിക്‌സ് സിഇഒ വിമല്‍ഗോവിന്ദ് എം.കെക്ക് അവാര്‍ഡ് സമ്മാനിച്ചു. 50 ലക്ഷവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. സാമൂഹിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ നൂതന സാങ്കേതക ഉപയോഗിച്ച് റോബോട്ടിനെ നിര്‍മ്മിക്കുന്ന കമ്പനിയാണ് ജെന്‍ റോബോട്ടിക്‌സ്, ഇത്തരത്തില്‍ ഇന്ത്യയില്‍ ഏറ്റവും അധികം സ്വാധീനം ചെലുത്തിയ കമ്പനിയായി ഉയര്‍ന്നുവന്നു എന്ന നിലയിലാണ് ജെന്‍ റോബോട്ടിക്‌സിനു
ഈ അംഗീകാരം ലഭിച്ചത്.

ജെന്‍ റോബോട്ടിക്‌സ് ഇന്നോവേഷന്‍ രാജ്യത്ത് ആയിരകണക്കിന് ശുചീകരണ തൊഴിലാളികളുടെ ജീവന്‍ രക്ഷിച്ച,ബാന്‍ഡിക്കൂട്ട് പോലുള്ള ഫലപ്രദമായ കണ്ടുപിടുത്തങ്ങള്‍ സൃഷ്ടിച്ചു.ശുചീകരണ തൊഴിലാളികളുടെ സുരക്ഷയും അന്തസ്സും, ഒപ്പം മനുഷ്യാവകാശങ്ങളും മെച്ചപ്പെടുത്തുന്നതിനും സമൂഹത്തില്‍ നല്ല മാറ്റം സൃഷ്ടിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ജെന്‍ റോബോട്ടിക്‌സ് ബാന്‍ഡിക്കൂട്ടിനെ വികസിപ്പിച്ചത്. ബാന്‍ഡിക്കൂട് നിലവില്‍ ഇന്ത്യയിലെ 17 സംസ്ഥാനങ്ങളിലും മൂന്ന് കേന്ദ്ര ഭരണ പ്രദേശങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ട്.

അടുത്തിടെ ജെന്‍ റോബോട്ടിക്‌സ് അവരുടെ മെഡിക്കല്‍ ഉല്‍പ്പന്നമായ ജി- ഗെയ്റ്റര്‍ ,ഗെയ്റ്റ് ട്രെയിനിംഗ് റോബോട്ട് പുറത്തിറക്കി. ജി- ഗൈറ്റര്‍ എന്ന് പേരിട്ടിരിക്കുന്ന റോബോട്ട് അത്യാധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. പരമ്പരാഗത ഫിസിയോതെറാപ്പി ചികിത്സയെക്കാള്‍ ജി- ഗെയ്റ്റര്‍ വഴി വേഗത്തില്‍ രോഗികള്‍ക്ക് സൗഖ്യം നല്‍കാനാകുമെന്നാണ് അധികൃതര്‍ പറയുന്നത്.ജി ഗൈറ്റര്‍ ന്റെ എ ഐ പവര്‍ഡ് നാച്ചുറല്‍ ഹ്യൂമന്‍ ഗെയ്റ്റ് പാറ്റേണ്‍ മികച്ച കാര്യഷമതയും, രോഗിയുടെ നടത്ത പരിശീലന ഘട്ടങ്ങളുടെ ചലനാത്മകതയും , സ്ഥിരതയും, ഗുണ നിലവാരവും വര്‍ധിപ്പിക്കുന്നു.ഓരോ രോഗിയുടെയും പ്രതേക ആവിശ്യങ്ങള്‍ക്കനുസരിച് ക്രിയാത്മകമായി തെറാപ്പി സംവിധാനം തയ്യാറാക്കാനും ജി -ഗൈറ്റര്‍ സഹായിക്കും. മാത്രമല്ല പ്രൊഫഷണലുകളുടെ സമയവും ലാഭിക്കും.

Report : Aishwarya

Leave Comment