ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ മന്ത്രി വീണാ ജോര്‍ജ് മുന്‍കൂട്ടി അറിയിക്കാതെ സന്ദര്‍ശിച്ചു

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മുന്‍കൂട്ടി അറിയിക്കാതെ സന്ദര്‍ശനം നടത്തി. എച്ച്. സലാം എംഎല്‍എയും ഒപ്പമുണ്ടായിരുന്നു. അത്യാഹിത വിഭാഗം, ഒപി, ഗൈനക്കോളജി വിഭാഗം, വാര്‍ഡുകള്‍ തുടങ്ങി ആശുപത്രിയിലെ വിവിധയിടങ്ങള്‍ സന്ദര്‍ശിച്ചു. രോഗികളും

ജീവനക്കാരുമായി മന്ത്രി ആശയവിനിമയം നടത്തി. എല്ലാ വിഭാഗങ്ങളുടേയും 10 മണിയ്ക്ക് മുമ്പുള്ള രാവിലത്തെ ഡ്യൂട്ടി ഷെഡ്യൂളും സീറ്റിലില്ലാത്തവരുടെ വിവരങ്ങളും ജോ. ഡി.എം.ഇ.യ്ക്ക് നല്‍കാന്‍ നിര്‍ദ്ദേശം നല്‍കി.

Leave Comment