പ്രളയ-ഉരുൾപൊട്ടൽ തയാറെടുപ്പ്: മോക്ക്ഡ്രിൽ നടത്തി

Spread the love

സംസ്ഥാനത്ത് പ്രളയ-ഉരുൾപൊട്ടൽ തയാറെടുപ്പുകൾ വിലയിരുത്തുന്നതിന്റെ ഭാഗമായി ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടേയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടേയും നേതൃത്വത്തിൽ മോക്ക്ഡ്രിൽ സംഘടിപ്പിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ പ്രളയ സാധ്യതാ മോക്ക് ഡ്രില്ലും കോട്ടയം, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിൽ ഉരുൾപൊട്ടൽ സാധ്യത മോക്ക്ഡ്രില്ലുമാണു സംഘടിപ്പിച്ചത്.
സംസ്ഥാനത്തെ 70 താലൂക്കുകളിൽ വിവിധ സർക്കാർ വകുപ്പുകളെ ഏകോപിപ്പിച്ചു മോക് ഡ്രിൽ സംഘടിപ്പിച്ചു. തുടർന്ന് എല്ലാ താലൂക്കുകളിലേയും പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനുള്ള യോഗം ഓൺലൈനായി ചേർന്നു. എൻ.ഡി.എം.എ. നിരീക്ഷകൻ മേജർ ജനറൽ സുബൈർ ബാഹി, ആസാം സ്റ്റേറ്റ് ദുരന്ത നിവാരണ അതോറിറ്റിയിൽനിന്നുള്ള ഡോ. കൃപാൽജ്യോതി, ലാൻഡ് റവന്യൂ കമ്മിഷണർ ടി.വി. അനുപമ, കെ.എസ്.ഡി.എം.എ മെമ്പർ സെക്രട്ടറി ഡോ. ശേഖർ കുര്യാക്കോസ് തുടങ്ങിയവർ അവലോകന യോഗത്തിൽ പങ്കെടുത്തു.

Author