ഓണ്‍ലൈന്‍ പണതട്ടിപ്പുകളില്‍ നിന്നും സംരക്ഷണത്തിനായി സൈബര്‍ ഇന്‍ഷുറന്‍സ്

കൊച്ചി: സൈബര്‍ സുരക്ഷാ കമ്പനിയായ സേഫ്ഹൗസ് ടെക് കേരളത്തിലെ ജനങ്ങള്‍ക്കായി ആദ്യത്തെ സൈബര്‍ ഇന്‍ഷുറന്‍സ് പരിരക്ഷ പ്രഖ്യാപിച്ചു. കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും തങ്ങളുടെ ‘ബോഡിഗാര്‍ഡ് ‘ ആപ്പ് വഴി സൈബര്‍ ഇന്‍ഷുറന്‍സ് നല്‍കുന്നതിനായി എച്ച്ഡിഎഫ്സി എര്‍ഗോ ജനറല്‍ ഇന്‍ഷുറന്‍സുമായി സഹകരിച്ചാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്. ഇത്തരത്തിലുള്ള ആദ്യത്തെ പദ്ധതിയാണിത്. നേരത്തെയുള്ള വിവിധ ഡിജിറ്റല്‍ പരിരക്ഷാ ഫീച്ചറുകള്‍ക്കൊപ്പം ഡിജിറ്റല്‍ തട്ടിപ്പുകളില്‍ നിന്നുള്ള സാമ്പത്തിക നഷ്ടങ്ങള്‍ക്ക് വ്യക്തിഗത ഉപഭോക്താക്കള്‍ക്കുള്ള സംരക്ഷണമാണ് നിലവില്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നത്. അനധികൃത ഡിജിറ്റല്‍ ഇടപാടുകള്‍ക്കെതിരെ എച്ച്ഡിഎഫ്സി എര്‍ഗോയില്‍ നിന്ന് 25,000 രൂപയുടെ കോംപ്ലിമെന്ററി കവറേജും മുന്‍ഗണനാ പിന്തുണയും ഒരു സമര്‍പ്പിത ക്ലെയിം ഡെസ്‌ക്കും നല്‍കി ഉപഭോക്താക്കളെ ഇന്റര്‍നെറ്റ് ഇന്‍ഷുറന്‍സ് ഉള്ളവരാക്കി മാറ്റാനാണ് സൈബര്‍ ഇന്‍ഷുറന്‍സ് പരിരക്ഷയിലൂടെ സേഫ്ഹൗസ് ടെക് ലക്ഷ്യമിടുന്നത്. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ ഈ കവറേജ് ഉപയോഗിച്ച് സാമ്പത്തിക നഷ്ടത്തിന്റെ അപകടസാധ്യത ലഘൂകരിക്കണമെന്ന് സേഫ്ഹൗസ് ടെക് എം ഡി ഇന്ത്യ ശ്രീ രുചിര്‍ ശുക്ല പറഞ്ഞു.

Report :  ATHIRA V AUGUSTINE

Leave Comment