ജനാധിപത്യത്തിന്റെ ഉത്സവമായി അന്തരാഷ്ട്ര പുസ്തകോത്സവം

കേരള നിയമസഭയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവം അക്ഷരാർത്ഥത്തിൽ ജനാധിപത്യത്തിന്റെ ഉത്സവമായിരിക്കുകയാണ്. ചർച്ചകൾക്കും സംവാദങ്ങൾക്കും പുസ്തക പ്രകാശനങ്ങൾക്കും ഒത്തുചേരലുകൾക്കും കലാസാംസ്‌ക്കാരിക പരിപാടികൾക്കുമെല്ലാമായി ഇവിടെ വാതായനങ്ങൾ തുറന്നിട്ടിരിക്കുകയാണ്. പ്രാദേശീയവും ദേശീയവും അന്തർദേശീയവുമായ പുസ്തകങ്ങളെ പരിചയപ്പെടുകയും വാങ്ങുകയും ചെയ്യുന്നതിനോടൊപ്പം തന്നെ നിയമസഭയുടെ പ്രവർത്തനങ്ങളും ചരിത്രവും മനസിലാക്കാൻ കഴിയുന്ന മ്യൂസിയവും നിയമസഭാ സമ്മേളനവേദിയുമെല്ലാം എല്ലാവർക്കും വന്ന് കാണുവാനും മനസിലാക്കുവാനുമുള്ള അവസരം ഒരുക്കിയിരിക്കുന്നു. താൽപര്യമുള്ളവർക്ക് നിയമസഭാ ലൈബ്രറിയിൽ ഗ്രാജുവേറ്റ് മെമ്പർഷിപ്പെടുത്ത് അംഗങ്ങളാവാനും അവസരമുണ്ട്.

Leave Comment