സ്‌കൂൾ കെട്ടിടം ഉദ്ഘാടനം ചെയ്തു

50 ലക്ഷം രൂപ ചെലവിൽ നിർമ്മാണം പൂർത്തീകരിച്ച പറവൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്‌കൂളിലെ ഹൈസ്‌കൂൾ വിഭാഗത്തിനുള്ള നാല് ക്ലാസ് മുറികളുടെ ഉദ്ഘാടനം എച്ച് സലാം എംഎൽഎ നിർവഹിച്ചു. ജി സുധാകരൻ എം എൽ എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നുമാണ് പണം അനുവദിച്ചത്. സ്‌കൂൾ അങ്കണത്തിൽ ചേർന്ന സമ്മേളനത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ ജി രാജേശ്വരി അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അഡ്വ. ഷീബാ രാകേഷ്, പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡൻറ് സജിത സതീശൻ, ജില്ലാ പഞ്ചായത്തംഗം ഗീതാ ബാബു, പഞ്ചായത്ത അജിത ശശി, ഹയർസെക്കൻഡറി പ്രിൻസിപ്പാൾ എ സുമ, പി ടി എ പ്രസിഡന്റ് ദീപേഷ് കുമാർ, മുൻ എച്ച് എം വി എസ് സന്നു, മുൻ പിടിഎ പ്രസിഡൻറ് എസ് രാജേഷ് കുമാർ, സ്‌കൂൾ എച്ച് എം ഗീതാകുമാരി, എ പി ഗുരുലാൽ, കെ മോഹൻകുമാർ, എൻ പി വിദ്യാനന്ദൻ കെ പി സത്യകീർത്തി, കെ കെ രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.

Leave Comment