വീണ്ടും സംഗീത മഴ പൊഴിക്കാൻ റൗസിങ് റിഥം – ആസാദ് ജയന്‍

“അല പോലെ വന്ന സംഗീതത്തിൽ ആറാടിയ രാവ് ” റൗസിങ് റിഥം ആദ്യമായി അവതരിപ്പിച്ച ഹൈ ഓൺ മ്യൂസിക് സംഗീത നിശയെ അങ്ങനെയേ വിശേഷേഷിപ്പിക്കാനാവൂ. വീണ്ടുമൊരിക്കൽ കൂടി ടോറോന്റോയിൽ സംഗീത മഴ പൊഴിയ്ക്കാൻ ഒരുങ്ങുകയാണ് റൗസിങ് റിഥം. മെയ് 21നു ടോറോന്റോയിലെ ലിവിങ് ആർട്സ് സെന്ററിൽ ആണ് ഹൈ ഓൺ മ്യൂസിക് എന്ന പരിപാടി.

ഗായകന്മാരായ വിധു പ്രതാപ്,സച്ചിൻ വാരിയർ, ഗായികമാരായ ജ്യോത്സ്ന രാധാകൃഷ്ണൻ,ആര്യ ദയാൽ എന്നിവരാണ് സംഗീതവുമായി കാനഡയുടെ മണ്ണിലേക്ക് എത്തുന്നത്. ടോറോന്റോയ്ക്ക് പുറമെ ഇക്കുറി വാൻകൂവർ എഡ്മണ്ടൻ വിന്നിപെഗ് ഒട്ടാവ തുടങ്ങിയ നഗരങ്ങളിലും ഹൈ ഓൺ മ്യൂസിക് സംഗീത നിശയുമായി എത്തുന്നുണ്ട് . വണ്ടർവാൾ മീഡിയയുടെ സഹകരണത്തോടെയാണ് ഇക്കുറിയും പരിപാടി. ദി കനേഡിയൻ ഹോംസിന്റെ അമരക്കാരൻ മനോജ് കരാത്തയാണ് പരിപാടിയുടെ മെഗാ സ്പോൺസർ.

ഐടി പ്രൊഫെഷണലായ മനു മാത്യു, ബ്രോഡ്കാസ്റ് മീഡിയ പ്രൊഫെഷണലായ സേതു വിദ്യാസാഗർ, അവതാരകയും സാമൂഹിക പ്രവർത്തകയുമായ കവിത കെ മേനോൻ, ഫോട്ടോഗ്രാഫറായ എസ്എൽ ആനന്ദ്, അക്കൗണ്ടിങ് പ്രൊഫഷണലായ പോൾ നെടുംകുന്നേൽ, ഇവന്റ് മാനേജ്‌മന്റ് വിദഗ്ദ്ധനായ സുജിത് ഉണ്ണിത്താൻ എന്നിവരാണ് റൗസിങ് റിഥത്തിന്റെ സാരഥികൾ.

കാനഡയിലെ യുവതലമുറയിലെ പ്രതിഭാവൈശിട്യമുള്ളവരെ കണ്ടെത്തുകയും പ്രോത്സാഹിപ്പിക്കുന്നതിനും അവസരം നൽകുമെന്നും റൗസിങ് റിഥത്തിന്റെ സാരഥികൾ പറഞ്ഞു. കലാമൂല്യമുള്ള പരിപാടികൾക്കൊപ്പം അവയുടെ ഉയർന്ന നിലവാരത്തിലുള്ള അവതരണത്തിനും പ്രാധാന്യം നൽകുമെന്ന് അവർ അറിയിച്ചു. പരിപാടിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ www.rousingrhythm.com എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

Leave Comment