സംസ്കൃത സർവ്വകലാശാലയിൽ റിപ്പബ്ലിക് ദിനാഘോഷങ്ങൾ നടന്നു

Spread the love

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലെ റിപ്പബ്ലിക് ദിനാഘോഷങ്ങൾ പ്രോ വൈസ് ചാൻസലർ ഡോ. കെ. മുത്തുലക്ഷ്മി ഉദ്ഘാടനം ചെയ്തു. ഭരണ നിർവ്വഹണ കാര്യാലയ മന്ദിരത്തിന് മുമ്പിൽ ചേർന്ന ചടങ്ങിൽ ഡോ. കെ. മുത്തുലക്ഷ്മി ദേശിയ പതാക ഉയർത്തി റിപ്പബ്ലിക് സന്ദേശം നൽകി. രജിസ്ട്രാർ ഡോ. എം. ബി. ഗോപാലകൃഷ്ണൻ അധ്യക്ഷനായിരുന്നു. ഡയറക്ടർ ഓഫ് സ്റ്റുഡന്റ്സ് സർവ്വീസ് ഡോ. പി. ഉണ്ണികൃഷ്ണൻ, നാഷണൽ സർവ്വീസസ് സ്കീം പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ. ടി. പി. സരിത, എൻ. സി. സി. ഓഫീസർ ഡോ. സി. ആർ. ലിഷ എന്നിവർ പ്രസംഗിച്ചു.

ഫോട്ടോ ഒന്ന് അടിക്കുറിപ്പ്ശ്രീ  :  ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലെ റിപ്പബ്ലിക് ദിനാഘോഷങ്ങളോടനുബന്ധിച്ച് പ്രോ വൈസ് ചാൻസലർ ഡോ. കെ. മുത്തുലക്ഷ്മി ദേശിയ പതാക ഉയർത്തുന്നു. രജിസ്ട്രാർ ഡോ. എം. ബി. ഗോപാലകൃഷ്ണൻ, ഡയറക്ടർ ഓഫ് സ്റ്റുഡന്റ്സ് സർവ്വീസസ് ഡോ. പി. ഉണ്ണികൃഷ്ണൻ എന്നിവർ സമീപം.

ഫോട്ടോ രണ്ട് അടിക്കുറിപ്പ്   :  ന്യൂഡൽഹിയിൽ നടന്ന റിപ്പബ്ലിക്ദിന പരേഡിൽ പങ്കെടുത്ത എൻ. സി. സി. സീനിയർ അണ്ടർ ഓഫീസർ എസ്. അശ്വതി. ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലെ ബി. എ. (ഡാൻസ്) അവസാന സെമസ്റ്റർ വിദ്യാർത്ഥിനിയും പേരൂർക്കട സ്വദേശിനിയുമാണ്.

ജലീഷ് പീറ്റർ

പബ്ലിക് റിലേഷൻസ് ഓഫീസർ

ഫോൺ നം. 9447123075

 

Author