ജനശ്രീ സംസ്ഥാനതല നേതൃക്യാമ്പ് സമാപിച്ചു

ജനശ്രീ സുസ്ഥിരവികസന മിഷന്റെ 16-ാം വാര്‍ഷിക സമ്മേളനത്തോട് അനുബന്ധിച്ച് തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജിലെ റിന്യൂവല്‍ സെന്ററില്‍ രണ്ടു ദിവസമായി സംഘടിപ്പിച്ച സംസ്ഥാനതല നേതൃക്യാമ്പ് സമാപിച്ചു. ജനശ്രീ ചെയര്‍മാനും യുഡിഎഫ് കണ്‍വീനറുമായ എംഎം ഹസ്സന്‍ സമാപന സമ്മേളനം

ഉദ്ഘാടനം ചെയ്തു. സ്ത്രീശാക്തീകരണത്തോടൊപ്പം കുടുംബ ശാക്തീകരണവുമാണ് ജനശ്രീമിഷന്റെ പരമപ്രധാനമായ ലക്ഷ്യമെന്നും അന്ധവിശ്വാസം, അനാചാരം, അക്രമം എന്നിവയില്‍ നിന്ന് മോചിപ്പിച്ച് കുടുംബങ്ങളില്‍ ഐക്യവും സമാധാനവും ഉറപ്പുവരുത്തുന്ന സ്നേഹ ഭവനങ്ങള്‍ സൃഷ്ടിക്കാനുള്ള സാമൂഹ്യ നവോത്ഥാന ക്യാമ്പയിന്‍ ജനശ്രീ മിഷന്റെ നേതൃത്വത്തില്‍ ആരംഭിക്കുമെന്ന് ഹസ്സന്‍ പറഞ്ഞു.

ജനശ്രീ മിഷന്റെ പുതിയ ട്രഷററായി എണറാകുളത്ത് നിന്നുള്ള മേരി കുര്യനെ തിരഞ്ഞെടുത്തു. ശ്രീമതി മില്ലി മോഹന്‍ രാജിവെച്ച ഒഴിവിലേക്കാണ് പുതിയ ട്രഷററെ തിരഞ്ഞെടുത്തത്. തൃക്കാക്കര മുന്‍സിപാലിറ്റിയില്‍ ചെയര്‍പേഴ്‌സണായും കൗണ്‍സിലറായും പ്രവര്‍ത്തിച്ച മേരി കുര്യന്‍ കോണ്‍ഗ്രസിന്റെയും മഹിളാ കോണ്‍ഗ്രസിന്റെയും ഭാരവാഹിത്വം വഹിച്ചിരുന്നു.

ജനശ്രീ മിഷന്‍ സംസ്ഥാന സെക്രട്ടറി ബി.എസ്.ബാലചന്ദ്രന്‍, എന്‍.സുബ്രമണ്യന്‍,പി.എ.സലിം,കൊല്ലം ഡിസിസി പ്രസിഡന്റ് രാജേന്ദ്ര പ്രസാദ്,വിതുര ശശി,വട്ടപ്പാറ അനില്‍ ,നാദിറാ സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

Leave Comment