ഏഷ്യന്‍ അമേരിക്കന്‍ കോയിലേഷന്‍ ഗ്ലാഡ്‌സണ്‍ വര്‍ഗീസിനേയും കിരണ്‍ കൗര്‍ ബല്ലായേയും അവാര്‍ഡ് നല്‍കി ആദരിക്കുന്നു

Spread the love

ഷിക്കാഗോ: ഏഷ്യയിലെ 10 രാജ്യങ്ങളായ ജപ്പാന്‍, മലേഷ്യ, ചൈന, ഫിലിപ്പിന്‍സ്, ഇന്ത്യ, കോറിയ, പാകിസ്ഥാന്‍, ഇന്തോനേഷ്യ, തായ്‌ലണ്ട്, വിയറ്റ്‌നാം, എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സംഘടനകള്‍ ചേര്‍ന്നുള്ള അസോസിയേഷനായ ഏഷ്യന്‍ അമേരിക്കന്‍ കോഎയിലേഷന്റെ 15-അംഗ ജൂറിയാണ് കമ്മ്യൂണിറ്റി എക്‌സലന്‍സ് അവാര്‍ഡ് അമേരിക്കന്‍ അസോസിയേഷന്‍ ഓഫ് എന്‍ജീനിയേഴ്‌സ് ഓഫ് ഇന്ത്യന്‍ ഓറിജിന്‍ പ്രസിഡന്റ് ഗ്ലാഡ്‌സണ്‍ വര്‍ഗീസിനും, യൂത്ത് ലീഡര്‍ഷിപ്പ് അവാര്‍ഡ് സ്‌ക്കൂള്‍ സ്റ്റുഡന്റ് ലീഡറും, ഇല്ലിനോയ്‌സ് സ്‌റ്റേറ്റില്‍ നിന്ന് പ്രസംഗ മത്്‌സരത്തിലും, സ്‌പോര്‍ട്‌സ്, സ്‌പെല്ലിംഗ് ബീ എന്നിവയില്‍ ഒന്നാം സ്ഥാനം നേടിയ കിരണ്‍ കൗര്‍ ബല്ലായ്ക്കും നല്‍കി ആദരിക്കുന്നു. ഗ്ലാഡ്‌സണ്‍ വര്‍ഗീസ് വിവിധ ഇന്ത്യന്‍ സംഘടനകള്‍ക്ക് നേതൃത്വം നല്‍കിയും, വിവിധ സംഘടനകളുടെ ചാരിറ്റി ബോര്‍ഡിലും വിവിധ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും, ഇല്ലിനോയ് സ്‌റ്റേറ്റ് സ്ട്രക്ച്ചറല്‍ എന്‍ജിനീയറിംഗ് ബോര്‍ഡ് കമ്മീഷന്‍ എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു. അമേരിക്കയിലെ പ്രശസ്ത യൂണിവേഴ്‌സിറ്റി ആയ പെര്‍ഡ്യൂ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ മാസ്റ്റേഴ്‌സ് ഡിഗ്രിയും ആരോ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഓപ്പറേഷന്‍ മാനേജ്‌മെന്റില്‍ എംബി.എ.യും നേടി യു.എസ്. ടെക്‌നിക്‌സിന്റെ പ്രസിഡന്റും, ജി.ഇ.യുടെ ഡിവിഷ്ണല്‍ ഡയറക്ടറുമാണ്.

ഫെബ്രുവരി 18-ന് ഷിക്കാഗോയിലുള്ള ഹയാറ്റ് റീജണ്‍സി ഹോട്ടലില്‍ വച്ചു ആയിരത്തിലധികം പേര്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ വച്ച് അവാര്‍ഡ് നല്‍കുന്നതാണ്. ഇല്ലിനോയ്‌സ് സ്‌റ്റേറ്റിന്റെ ഗവര്‍ണ്ണര്‍ ജെബി പ്രറ്റ്‌സ്‌ക്കര്‍, ഷിക്കാഗോ മേയര്‍ ലോറി ലൈറ്റ്ഫുറ്റ്, സെനേറ്റര്‍, യു.എസ്. കോണ്‍ഗ്രസ്സ്‌മെന്‍, വിവിധ കമ്പനികളുടെ എക്‌സിക്യൂട്ടീവ്, എന്നിവര്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കും.