കെ സത്യനാരായണ രാജു കാനറ ബാങ്ക് മേധാവിയായി ചുമതലയേറ്റു

Spread the love

കൊച്ചി: കാനറാ ബാങ്കിന്റെ മാനേജിങ് ഡയറക്ടറും സിഇഓയുമായി കെ സത്യനാരായണ രാജു ചുമതലയേറ്റു. 2021 മാര്‍ച്ച് മുതല്‍ കാനറാ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടറാണ്.1988ല്‍ വിജയ ബാങ്കിലാണ് സത്യനാരായണ രാജു ബാങ്കിങ് കരിയര്‍ തുടക്കമിട്ടത്. പിന്നീട് ബാങ്ക് ഓഫ് ബറോഡയില്‍ ചീഫ് ജനറല്‍ മാനേജര്‍, ഷിമോഗ, വിജയവാഡ, ഹൈദരാബാദ്, മുംബൈ റീജിയണല്‍ മേധാവി, ഓപ്പറേഷന്‍സ് ആന്റ് സര്‍വ്വീസസ് മേധാവി തുടങ്ങിയ പദവികളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫിസിക്‌സില്‍ ബിരുദവും ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ (ബാങ്കിംഗ് & ഫിനാന്‍സ്) ബിരുദാനന്തര ബിരുദവും നേടിയ കെ. സത്യനാരയണ രാജു സിഎഐഐബിയും നേടിയിട്ടുണ്ട്.

Report : Anju V Nair

Author