ഇർവിങ് ഡി എഫ് ഡബ്ലിയു ലയൺസ് ക്ലബ്ബ് പ്രൈമറി ക്ലിനിക്കിന്റെ ഉത്ഘാടനം നിർവ്വഹിച്ചു

Spread the love

ആർലിങ്ടൺ : ഡി എഫ് ഡബ്ലിയു മെട്രോപ്ലെക്‌സിലെ ഇൻഷ്വർ ചെയ്യാത്ത/അണ്ടർ ഇൻഷുറൻസ് ഉള്ള മുതിർന്നവർക്ക് പ്രാഥമിക വൈദ്യസഹായം നൽകുന്നതിന് ഉദ്ദേശിച്ചുകൊണ്ടുള്ള ആർലിങ്ടൺ പ്രൈമറി ക്ലിനിക്കിന്റെ ഉത്ഘാടനം ക്ലിനിക്ക് ലൊക്കേഷനിൽ നിന്നുള്ള ടെക്സസ് പ്രതിനിധി ടെറി മെസ നിർവഹിച്ചു . ലാഭേച്ഛയില്ലാത്ത ആരോഗ്യ പരിരക്ഷാ സൗകര്യമൊരുക്കുന്ന ഈ ക്ലിനിക് ആർലിങ്ടണിലും പരിസര പ്രദേശങ്ങളിലും ഉള്ളവർക്ക് നിർധനരായ രോഗികൾക്കു ആശാ സംഘേതമായി തീരട്ടെയെന്നു ടെറി മെസ ആശംസിച്ചു .

2023 മാർച്ച് 19-ഞായറാഴ്ച വൈകീട്ട് നാല് മണിക്ക് പൊതുജനങ്ങൾക്കായി തുറന്ന ആർലിംഗ്ടണിലെ അഞ്ചാമത്തെ ക്ലിനിക്കിന്റെ ഉത്ഘാടന ചടങ്ങിൽ ഡിസ്ട്രിക്ട് 2x_1 ഗവർണർ ലയൺ ഫ്രെഡ് കോംഗറിന്റെ അധ്യക്ഷത വഹിച്ചു .

2003-ൽ ലൂയിസ്‌വില്ലിലെ (ഡെന്റൺ കൗണ്ടി) സ്ഥലത്ത് ആരംഭിച്ച ക്ലിനിക്ക് പ്ലാനോ (കോളിൻ കൗണ്ടി), ഡാളസ് (ഡാളസ് കൗണ്ടി) എന്നിവിടങ്ങളിലേക്ക് വ്യാപിച്ചു. ഇർവിംഗ് ഡിഎഫ്ഡബ്ല്യു ഇന്ത്യൻ ലയൺസ് ക്ലബ് ഫൗണ്ടേഷനാണു ഈ പ്രോജക്ടിന്റെ സ്പോൺസർ ചെയ്തിരിക്കുന്നത് , കൂടാതെ ആവശ്യമായ സംമ്പത്തിക സഹായവും ഉദാരമായി നൽകിയിരിക്കുന്നത്.

2003 ജൂലൈയിൽ ആരംഭിച്ചതു മുതൽ, 175,000-ലധികം രോഗികൾ-സന്ദർശകർക്ക് ക്ലിനിക്ക് പരിചരണം നൽകാൻ കഴിഞ്ഞതായി ഡോ ജോൺ ജോസഫ് പറഞ്ഞു . ഈ ക്ലിനിക്കിന്റെ സേവനങ്ങൾ, കമ്മ്യൂണിറ്റികളിലെ ഇൻഷുറൻസ് ഇല്ലാത്തവർക്ക് വൈദ്യസഹായം എളുപ്പത്തിൽ ലഭ്യമാക്കുന്നു, ഇത് നേരത്തെയുള്ള രോഗനിർണയത്തിനും അതിനാൽ മികച്ച ഫലത്തിനും കാരണമാകുന്നുണ്ടെന്നു ഡോക്ടർ പറഞ്ഞു

1996 മുതൽ ഡാളസ്-ഫോർത്ത് വർത്തിനും അന്താരാഷ്ട്ര സമൂഹത്തിനും ഇന്ത്യൻ ലയൺസ് ക്ലബ്ല സേവനം നൽകിവരുന്നു . ക്ലബ്ബ് അതിന്റെ ചാരിറ്റബിൾ പ്രോഗ്രാമുകൾ ഉൾപ്പെടെ പ്രാദേശികവും അന്തർദ്ദേശീയവുമായ സമൂഹത്തിന് സഹായവും ധനസഹായവും നൽകുന്നു.

2023 മാർച്ച് 19-ന് പൊതുജനങ്ങൾക്കായി തുറന്ന ആർലിംഗ്ടണിലെ അഞ്ചാമത്തെ ക്ലിനിക്കും ഓപ്പൺ ഹൗസും തുടർന്നുള്ള സമ്മേളനത്തിനും ജില്ലാ 2X-1 സോൺ 6 ചെയർ ലയൺ ജോർജ്ജ് ജോസഫ് വിലങ്ങോലിൽ, ഇർവിംഗ് DFW ഇന്ത്യൻ ലയൺസ് ക്ലബ് പ്രസിഡന്റ് മാത്യു ജിൽസൺ, മഞ്ചേരിൽ,ജില്ലാ-സംസ്ഥാന നേതാക്കൾ. ഡിസ്ട്രിക്ട് 2x-1 ഗവർണർ ലയൺ ഫ്രെഡ് കോംഗർ, പാസ്റ്റ് കൗൺസിൽ ചെയർ ലയൺ ജോൺ ഈഡ്, പാസ്റ്റ് കൗൺസിൽ ചെയർ ജോ മൊണ്ടേജ്, പ്രൈമറി കെയർ ക്ലിനിക് വോളണ്ടിയർ ഡയറക്ടർ ലയൺ ഡോ. ജോൺ ജോസഫ് എന്നിവർ നേതൃത്വം നൽകി.

സിറ്റി ഓഫ് കോപ്പൽ പ്രോ-ടേം മേയർ ബഹു. ബുജു മാത്യു, ടാറന്റ് കൗണ്ടി കമ്മീഷണർ അലിസ സിമ്മൺസിന്റെ കമ്മ്യൂണിറ്റി റിലേഷൻസ് പ്രതിനിധി ഗബ്രിയേൽ റിവാസ് എന്നിവർ ഇർവിംഗ് DFW ഇന്ത്യൻ ലയൺസ് കബ്‌സിന്റെ മികച്ച കമ്മ്യൂണിറ്റി സേവനങ്ങളെ അഭിനന്ദിച്ചു.

ടാരന്റ് കൗണ്ടിയിലാണ് ആർലിംഗ്ടൺ ക്ലിനിക്ക് സ്ഥിതി ചെയ്യുന്നത്. ഡിസ്ട്രിക്ട് 2E-2 ഗവർണർ ലയൺ വുഡി മാത്യൂസ് തന്റെ മേഖലയിലെ വളർച്ചയ്ക്കായി ക്ലിനിക്കിന് തന്റെ എല്ലാ പിന്തുണയും സഹായവും വാഗ്ദാനം ചെയ്തു.ലയൺ ലീഡർമാരായ വൈസ് ഡിസ്ട്രിക്ട് ഗവർണർ രാധാകൃഷ്ണ കാപ്ലെ, റീജിയണൽ ചെയർ ബി എൻ പാന്ത, ഡോ ജോൺ ജോസഫ് എന്നിവർ ക്ലിനിക്കിന്റെ പ്രവർത്തനത്തെക്കുറിച്ചും ലയൺ സേവനങ്ങൾ സമൂഹത്തിലേക്ക് എത്തിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു.

മുൻ ഡിസ്ട്രിക്ട് ഗവർണർമാരായ ഐപിഡിജി എസ്മെറാൾഡ റോഡ്രിഗസ്, പിഡിജി ബിൽ സ്മോതർമാൻ, പിഡിജി കാഥിൽൻ ഫ്ലെച്ചർ, പിഡിജി വിനോദ് മാത്തൂർ, പിഡിജി ആലീസ് കോൺവേ, പിഡിജി വെയ്ൻ മീച്ചം, പിസിടി ഡാനി ഫ്ലെച്ചർ, ഗ്ലോബൽ ലീഡർഷിപ്പ് ടീം ലീഡർ ഡോ. നിയ മക്കെയും മാനുവൽ പലവിഞ്ചിയും കൂടാതെ നിരവധി ക്ലബ്ബ് പ്രസിഡന്റുമാരും ഒഫീഷ്യൽസും വിശിഷ്ടാതിഥികളായി പങ്കെടുത്തു.

പ്രൈമറി കെയർ ക്ലിനിക് ബോർഡ് ഡയറക്ടർമാരായ ലയൺസ് ജോൺ ജോയ്, പീറ്റർ നെറ്റോ, എ പി ഹരിദാസ്, ആന്റോ തോമസ്,ഇർവിംഗ് ഡിഎഫ്ഡബ്ല്യു ഇന്ത്യൻ ലയൺസ് ക്ലബ്ബ് നേതാക്കളായ ലയൺസ് ജോജി ജോർജ്, സത്യൻ കല്യാണദുർഗ്, രാജു കട്ടാടി, അഞ്ജു ബിജിലി, റോയ് ചിറയിൽ, ജോസഫ് ആന്റണി, ജോജോ പോൾ, ജീന പോൾ, ജോർജ് അഗസ്റ്റിൻ, ഓസ്റ്റിൻ സെബാസ്റ്റിൻ, സെബാസ്റ്റ്യൻ വലിയ പറമ്പിൽ, ജെയിംസ് ചെമ്പ്, ആൻസി ജോസ്, ബിജിലി ജോർജ്,എന്നിവർക്കു പുറമെ കമ്മ്യൂണിറ്റി നേതാക്കളായ പി പി ചെറിയാൻ, ഷിജു എബ്രഹാം, സെബാസ്റ്റ്യൻ ജോർജ് എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

ലയൺസ് ക്ലബ്സ് ഇന്റർനാഷണൽ ലോകമെമ്പാടുമുള്ള 200-ലധികം രാജ്യങ്ങളിലും ഭൂമിശാസ്ത്രപരമായ പ്രദേശങ്ങളിലുമായി ഏകദേശം 46,000 ക്ലബ്ബുകളിലായി 1.4 ദശലക്ഷത്തിലധികം അംഗങ്ങളുള്ള ലോകത്തിലെ ഏറ്റവും വലിയ സർവീസ് ക്ലബ്ബ് ഓർഗനൈസേഷനാണ്.

Author