തിരുവനന്തപുരം: കേരള സര്‍ക്കാരിന്‍റെ ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി വകുപ്പും, ഐ.സി.ടി. അക്കാദമി ഓഫ് കേരളയും സഹകരിച്ച് കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമായി ‘ഡിജിറ്റല്‍ ഇന്ത്യ ടോക് ഷോ’ എന്ന പേരില്‍ ബോധവത്കരണ ശിൽപശാല സംഘടിപ്പിക്കുന്നു. 2025 മാര്‍ച്ച് 04-ന് രാവിലെ തിരുവനന്തപുരം ഹോട്ടല്‍ ഡിമോറയിലാണ് ശില്‍പ്പശാല നടക്കുന്നത്.
നാഷണല്‍ ഇ-ഗവേണന്‍സ് ഡിവിഷന്‍ (NeGD), ഇലക്ട്രോണിക്‌സ് & ഐ.ടി. മന്ത്രാലയം, കേരള സ്റ്റേറ്റ് ഐ.ടി. മിഷന്‍ തുടങ്ങിയ വകുപ്പുകളും ശില്‍പ്പശാലയില്‍ സഹകരിക്കുന്നുണ്ട്. ഡിജി ലോക്കര്‍, എൻ്റിറ്റി ലോക്കർ, UMANG, UX4G, ABC-NAD, സൈബര്‍ സെക്യൂരിറ്റി തുടങ്ങിയ ഡിജിറ്റല്‍ സംവിധാനങ്ങളെ അധ്യാപകർക്കും വിദ്യാര്‍ത്ഥികൾക്കും പരിചയപ്പെടുത്തുക എന്നതാണ് ശില്‍പ്പശാലയുടെ ലക്ഷ്യം. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളുടെ പ്രാധാന്യത്തെയും നേട്ടങ്ങളെയും കുറിച്ചുള്ള വിദഗ്ധരുടെ നേതൃത്വത്തിലുള്ള സെഷനുകൾ, ചര്‍ച്ചകള്‍, ഇൻട്രാക്ടീവ് പ്രസന്റേഷൻ തുടങ്ങിയവയും ശില്‍പ്പശാലയില്‍ ഉണ്ടായിരിക്കുന്നതാണ്. കേരളത്തിലെ വിവിധ സർവ്വകലാശാലകളിൽ നിന്നുള്ള അധ്യാപകരും തിരഞ്ഞെടുത്ത വിദ്യാർത്ഥികളും ശില്‍പ്പശാലയില്‍ പങ്കെടുക്കുന്നു.
ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 120 പേര്‍ക്കാണ് ശില്‍പ്പശാലയില്‍ പങ്കെടുക്കാനുള്ള അവസരം. ഫെബ്രുവരി 22 വരെ രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റർ ചെയ്യാൻ tinyurl.com/reg-dig-india-ts
PGS Sooraj