കെപിസിസിയുടെ 2025ലെ ഡയറി കെപിസിസി ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി പ്രകാശനം ചെയ്തു.കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു അധ്യക്ഷത വഹിച്ചു. കെപിസിസി ഡയറിയുടെ പ്രസിദ്ധീകരണ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ബി.എ.അബ്ദുള്‍ മുത്തലീബ് ആമുഖാവതരണം നടത്തി. കെപിസിസി വൈസ് പ്രസിഡന്റ് വി.പി.സജീന്ദ്രന്‍, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ കെ.ജയന്ത്, ജി.സുബോധന്‍, രാഷ്ട്രീയകാര്യ സമിതി അംഗം ചെറിയാന്‍ ഫിലിപ്പ്, മുന്‍മന്ത്രി പന്തളം സുധാകരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.