എസ്.പി. മെഡിഫോർട്ടിലെ പുതിയ ഗാസ്ട്രോഎൻട്രോളജി വിഭാഗത്തിന്റെ ഉദ്‌ഘാടനം 23ന്

Spread the love

‘ജിഐ അപ്‌ഡേറ്റുകൾ’ ഗാസ്ട്രോഎൻട്രോളജി സെമിനാറും നടക്കും.

തിരുവനന്തപുരം: എസ് പി മെഡിഫോർട്ട് ഹോസ്പിറ്റലിൽ ആധുനിക സൗകര്യങ്ങളോടുകൂടി നിർമിച്ച പുതിയ ഗാസ്ട്രോഎൻട്രോളജി വിഭാഗത്തിന്റെ ഉദ്‌ഘാടനം 23ന് പ്രമുഖ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റായ പത്മശ്രീ ഡോ. ഫിലിപ്പ് അഗസ്റ്റിൻ നിർവഹിക്കും. അന്നേദിവസം രാവിലെ 9.30 മുതൽ നടക്കുന്ന ‘ജിഐ അപ്‌ഡേറ്റുകൾ’ തുടർ മെഡിക്കൽ വിദ്യാഭ്യാസ (സിഎംഇ) സെമിനാറിൽ അദ്ദേഹം മുഖ്യാതിഥിയാകും. ഗ്യാസ്ട്രോഎൻട്രോളജിയിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങളെക്കുറിച്ച് പ്രമുഖ വിദഗ്ധർ നയിക്കുന്ന ചർച്ചകളാണ് സെമിനാറിൽ ഉണ്ടാകുക. കൂടാതെ, കൊഴുപ്പടിഞ്ഞുള്ള കരൾ രോഗം, ദഹനനാളത്തിലെ കാൻസറുകളുടെ നേരത്തെയുള്ള കണ്ടെത്തലും ചികിത്സയും, അത്യാധുനിക എൻഡോസ്കോപ്പിക് നടപടിക്രമങ്ങൾ, ഗ്യാസ്ട്രോഎൻട്രോളജിയിൽ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിന്റെ പങ്ക് തുടങ്ങിയ വിഷയങ്ങൾ വിവിധ സെഷനുകളിലായി നടക്കും.

ഡോ. ഫിലിപ്പ് ഉമ്മൻ, ഡോ. വിജയ് നാരായണൻ, ഡോ. പ്രശാന്ത്, ഡോ. ജയകുമാർ ഡി, ഡോ. തരുൺ ടോം ഉമ്മൻ, ഡോ. ചന്ദ്രമോഹൻ കെ, ഡോ. ശ്രീജയ എസ്, ഡോ. ഹരിഗോവിന്ദ്, ഡോ. റോബി ദാസ്, ഡോ. ജിജോ വർഗീസ്, ഡോ. റിസ്‌വാൻ അഹമ്മദ്, ഡോ. അജയ് അലക്സ്, ഡോ. കെ ടി ഷെനോയ്, ഡോ. സുജീഷ് ആർ, ഡോ. അനൂപ്, ഡോ. നിബിൻ നഹാസ്, ഡോ. രാജേഷ് എസ്, ഡോ. ബോബൻ തോമസ്, ഡോ. ജിനീഷ്, ഡോ. അജയ് ശശിധരൻ, ഡോ. നടാഷ കൃഷ്ണ, ഡോ. അഖിൽ ബേബി, ഡോ. അജിത് തരകൻ എന്നിവർ സെഷനുകൾക്ക് നേതൃത്വം നൽകും.

കരൾ രോഗങ്ങൾ, ദഹനസംബന്ധമായ തകരാറുകൾ, ദഹനനാളത്തിലെ കാൻസറുകൾ എന്നിവയ്‌ക്ക് പ്രത്യേക പരിചരണം ലഭ്യമാക്കുന്നതിനും അത്യാധുനിക ചികിത്സ സൗകര്യങ്ങൾ സാധാരണക്കാരിലേക്ക് എത്തിക്കുന്നതിനുമുള്ള എസ് പി മെഡിഫോർട്ടിന്റെ ശ്രമമാണ് പുതിയ ഗാസ്ട്രോഎൻട്രോളജി വിഭാഗമെന്ന് ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ എസ് പി അശോകൻ പറഞ്ഞു.

Athulya K R

Author

Leave a Reply

Your email address will not be published. Required fields are marked *