കേരള സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ വായ്പാ മേളയുടെ കോഴിക്കോട് ജില്ലാതല ഉദ്ഘാടനം ഇന്ന് (ഫെബ്രുവരി 22) ഉച്ചക്ക് 2.30നു ചെങ്ങോട്ട്കാവ് ഗ്രാമപഞ്ചയാത്ത് ഇ.എം.എസ് ഹാളില്‍ കാനത്തില്‍ ജമീല എംഎല്‍എ നിര്‍വഹിക്കും. ചെങ്ങോട്ട്കാവ് ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് നു കേരള സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ മൈക്രോ ഫിനാന്‍സ് വായ്പ അനുവദിച്ചതിന്റെ വിതരണം കാനത്തില്‍ ജമീല എംഎല്‍എയും വ്യക്തിഗത സ്വയം തൊഴില്‍ വായ്പകളുടെ വിതരണം പ്രസിഡന്റ് ഷീബ മലയിലും നിര്‍വഹിക്കും. കേരള സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍ ചെയര്‍പേഴ്‌സണ്‍ റോസക്കുട്ടി ടീച്ചര്‍ അധ്യക്ഷത വഹിക്കും.
29 കുടുംബശ്രീ ഗ്രൂപ്പുകളിലെ 312 അംഗങ്ങള്‍ക്കായി 2,01,50,000 രൂപയും വ്യക്തിഗത തൊഴില്‍ വായ്പയായി ഒരു കോടിയിലധികം രൂപയും വായ്പ മേളയില്‍ വിതരണം