ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യകേന്ദ്രത്തിലെ അക്കാദമിക് ബ്ലോക്ക് രണ്ടിലെ നിർമ്മാണത്തിലിരിക്കുന്ന ലിഫ്റ്റിന്റെ സുരക്ഷാപ്രശ്നങ്ങൾ സത്വരം പരിഹരിച്ചതായി രജിസ്ട്രാർ ഡോ. മോത്തി ജോർജ്ജ് അറിയിച്ചു. ലിഫ്റ്റ് നിർമ്മാണത്തിലെ സുരക്ഷാപ്രശ്നങ്ങളെക്കുറിച്ച് ഒരു ദൃശ്യമാധ്യമത്തിൽ സംപ്രേക്ഷണം ചെയ്ത വാർത്ത സര്‍വ്വകലാശാല അത്യന്തം ഗൗരവമായി കാണുന്നു. വിഷയം ശ്രദ്ധയിൽപ്പെട്ട ഉടൻ അവ പരിഹരിച്ചിട്ടുണ്ട്. നിർമ്മാണം നടക്കുന്ന രണ്ട് ലിഫ്റ്റുകളുടെയും തുറന്നു കിടക്കുന്ന ഭാഗങ്ങൾ സുരക്ഷിതമായി അടച്ചുകഴിഞ്ഞു. ഈ രണ്ട് ലിഫ്റ്റുകളുടെയും പ്രവേശനകവാടങ്ങൾ താത്ക്കാലികമായി മുമ്പ് അടച്ചിരുന്നതാണെന്ന് സർവകലാശാലയുടെ എഞ്ചിനീയറിംഗ് വിഭാഗം അറിയിച്ചിട്ടുണ്ട്. ഇത്തരം കാര്യങ്ങളിൽ സർവകലാശാല ജാഗ്രത പുലർത്തുന്ന താണെന്ന് അറിയിക്കുന്നു.
ജലീഷ് പീറ്റര്‍
പബ്ലിക് റിലേഷന്‍സ് ഓഫീസർ
ഫോണ്‍ നം. 9447123075