റിയാദ്: സൗദി അറേബ്യയിലെ കലാകാരര്മാരുടെ കൂട്ടായ്മയായ ടിക് ടോക് കൂട്ടായ്മയായ റിയാദ് ടിക് ടോക് ചങ്ക്സ് ഗ്രാന്‍ഡ് മ്യൂസികല്‍ നൈറ്റ് സീസണ്‍ 2 (Riyadh tiktok chunks grand musical night season 2) പ്രോഗ്രാം സംഘടിപ്പിക്കുമെന്നും പ്രശസ്ത സംഗീത സംവിധായകനും ഗായകനുമായ ഡി ജെ മിക്സറും അഭിനയതവും ആയിട്ടുള്ള സത്യജിത് zbul നയിക്കുന്ന പരിപാടിയില്‍ നൂറോളം കലാകാരന്‍മാര്‍ പങ്കെടുക്കുമെന്ന് റിയാദില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികള്‍ പറഞ്ഞു.
റിയാദിലെ എക്സിറ്റ് മുപ്പതിലുള്ള ഓഡിറ്റോറിയത്തിൽ വെച്ച് ഡിസംബർ 24ന് വൈകിട്ട് 4 മുതൽ ആണ് പരിപാടികള്‍ നടക്കുക, കഴിഞ്ഞ ഒരു വര്‍ഷമായി സൗദിയിലെ കുറെ കലാകാരന്മാര്‍ ഒത്തുചേര്‍ന്ന് രൂപിക രിച്ച ടിക് ടോക് കൂട്ടായ്മ സൗദിയിലെ ഏറ്റവും വലിയ കലാകരാന്‍ മാരുടെ കൂട്ടായ്മയാണെന്നും കഴിഞ്ഞ
മൂന്ന് മാസം മുന്‍പ് സംഘടിപ്പിച്ച സീസണ്‍1 ഒത്തുചേരലില്‍ പങ്കാളിത്തംകൊണ്ട് വലിയ പ്രവര്‍ത്തനം കാഴ്ച്ച വെക്കാന്‍ കഴിഞ്ഞെവെന്നും വളര്‍ന്ന് വരുന്ന കലാകാരന്മാരെ കണ്ടെത്തി അവര്‍ക്ക് വേണ്ട പ്രോത്സാഹനം നടത്തുകയും കഴിയുന്നത്ര ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുക എന്നതാണ് സംഘടനയുടെ ലക്ഷ്യമെന്നും ഭാരവാഹികള്‍ പറഞ്ഞു.
കാലവിരുന്നിനൊപ്പം നടക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ ടി .വി എസ് സലാം വിശിഷ്ട അതിഥിയായിരിക്കുമെന്നും കൂടാതെ റിയാദിലെ സാമുഹ്യസാംസ്കാരിക മാധ്യമരംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. പരിപാടിയുടെ ലോഗോ പ്രകാശനം റൈസ് ബാങ്കിന്റെ അമരക്കാരൻ ടി.വി സലാം നിർവഹിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ കൂട്ടായ്മ പ്രസിഡന്റ് ബിനീഷ്, സെക്രട്ടറി സജി ബഷീർ, ട്രഷറര്‍ നൗഷാദ് സിറ്റി ഫ്ലവർ, വൈസ് പ്രിസിഡന്റ് കണ്ണൻ, കോഓർഡിനേറ്റർ ഉമ്മർ ഫാറൂഖ്, പ്രോഗ്രാം കോഓർഡി നേറ്റർ സജീർ, അനു, വനിതാവിഭാഗം കോഓർഡിനേറ്റർ ശബാന അൻഷാദ് എന്നിവര്‍ പങ്കെടുത്തു