സൗദി അറേബ്യയില്‍ നിന്ന് മലയാളത്തിലെ ആദ്യ സിനിമ “സതി ” ഗസ്റ്റ്‌ ഷോ പ്രദർശനം റിയാദിൽ സംഘടിപ്പിച്ചു – ജയന്‍ കൊടുങ്ങല്ലൂര്‍

Spread the love

സൗദി അറേബ്യയിൽ ചിത്രീകരിച്ച ആദ്യ മലയാള സിനിമയായ :സതി” റിലീസ് ചെയ്ത് 50 -ആം ദിവസം റിയാദിലെ കലാ, സാംസ്‌കാരിക, സാമൂഹിക പ്രവർത്തകർക്ക് വേണ്ടി പ്രദർശനം നടത്തി, പ്രാചീന കാലത്തു നിലനിന്നിരുന്ന സതി ആചാരം, ഭർത്താവ് മരിച്ചാൽ ഭാര്യ ചിതയിൽ ചാടി മരിക്കുക എന്നായിരുന്നു , എന്നാൽ സ്ത്രീകൾ അബലകൾ അല്ല എന്നും, ഏത് സാഹചര്യത്തിലും പ്രശ്നങ്ങളെ ധീരമായി നേരിടാനും, ആത്മ ധൈര്യം കൈവരിച്ചു സമൂഹത്തിലും കുടുബം ത്തിലും സ്വന്തം വ്യക്തിത്വം നിലനിർത്തി സധൈര്യം മുന്നോട്ട് പോകാനാണ് ഈ ഫിലിം സമൂഹത്തിന് സന്ദേശമാകുന്നത്. ആധുനിക സമൂഹത്തിൽ സ്ത്രീകൾ പല സാഹചര്യങ്ങളിനാലും ബലഹീനതകളായി പോകുന്ന അവസ്ഥ ഒഴിവാക്കണമെന്ന ഒരു സന്ദേശം കൂടി ഈ ഫിലിം നൽകുന്നു.

Picture2

സൗദി അറേബ്യയുടെ ചരിത്രത്തിൽ ആദ്യമായി മലയാളത്തിൽ യുവതികൾക്ക് വേണ്ടി റിയാദിലെ മരുപ്പച്ചകളും, മരുഭൂമികളും പാർക്കുകളും കോമ്പൗണ്ടുകളും ഗ്രാമീണ സൗന്ദര്യാവും, കേരളത്തിന്റെ കല സാംസ്‌കാരിക സൗന്ദര്യങ്ങളും എല്ലാം കോർത്തിണക്കികൊണ്ടുള്ള ഒരു ആസ്വദക സിനിമായാണ് “സതി ”

ഗോപൻ എസ് കൊല്ലത്തിന്റെ സംവിധാനത്തിൽ, ആതിര ഗോപൻ കഥയും തിരക്കഥയും നിർവഹിച്ച സതിയുടെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത് ഗ്രീഷ്മ ജോയ് ആണ്. പ്രൊഡക്ഷൻ കൺട്രോളർ ബെന്നി മാത്യു , പ്രൊഡക്ഷൻ മാനേജർ രാവിൽ ആന്റണി ആബേൽ , നജാത്, വിഷ്ണു , അശോക് മിശ്ര, ഇന്ദു ബെന്നി, മൗനാ മുരളി എന്നിവർ മാറ്റുകഥാപാത്രങ്ങായി മാറി.

ക്യമാറ: രാജേഷ് ,എഡിറ്റിംഗ്: ഗോപൻ. ഗോബ്രോ ക്യമാറ : അൻഷാദ് ,ആർട്ട് :മനോഹർ ,സംഗീതം :സനിൽ ജോസഫ്, ജോജി കൊല്ലം ,സത്യജിത് ഇസഡ് ബുൾ രചന ദിനേശ് ചൊവ്വന , ജോജി കൊല്ലം ,പാടിയത്: സനിൽ ജോസഫ് , ജിനി പാലാ, ശബാന അൻഷാദ് , നൃത്തസംവിദാനം :വിഫ്രീക് , രസ്മി വിനോദ് ,സൗണ്ട് : ജോസ് കടമ്പനാട് ,മേക്കപ്പ് മൗനാ മുരളി ,പബ്ലിസിറ്റി: ജോജി കൊല്ലം

Picture3

റിയാദിൽ അപ്പോളോ ദീമോറോ ഹോട്ടലിൽ നടന്ന ചടങ്ങിൽ റിയാദിലെ പല പ്രമുഖരും പങ്കെടുത്തു. ചിത്രത്തിന്റെ കഥയും കഥാപാത്ര ങ്ങളെകുറിച്ചും , ലൊക്കേഷൻ വിശേഷണങ്ങളും , കാമറയും, മറ്റു എല്ലാം സാങ്കേതിക മികവുകളും ചർച്ചയായി. ഇങ്ങനെ ഒരു മലയാള ചിത്രം സൗദി അറബിയിൽ നിന്ന് മലയാളികൾക്കായി സമ്മാനിച്ച സതി സിനിമയുടെ പ്രൊഡ്യൂസർ . ഫ്രാൻസിസ് ക്ലമന്റ് , ശ്രീമതി ലിൻഡ ഫ്രാൻസിസ് എന്നിവരേ ചടങ്ങിൽ പൊന്നാട നൽകി ആദരിച്ചു,

ഈ ചിത്രം വരും തലമുറക്ക് ഒരു പ്രചോദനം ആകും എന്ന് ചടങ്ങിൽ പങ്കെടുത്ത പലരും അഭിപ്രായപെട്ടു. ഓ ടി ടി പ്ലാൻഫോമിലും ഈ ചിത്രം ഇപ്പോൾ ലഭ്യമാണ്. ശിഹാബ് കൊട്ടുകാട്, ജയൻ കൊടുങ്ങലൂർ, നാസർ കാരകുന്നു, നാസർ കാരൻന്തൂർ, ഡോക്ടർ അൻവർ ഖുർഷിദ്, ഡോക്ടർ അഷറഫ് , അയൂബ് കരൂപടന്ന, ഇമ്രാൻ നെസ്റ്റോ ഹൈപ്പർ മാർകെറ്റ്, ഫഹദ് നീലാഞ്ചേരി വികെ കെ അബ്ബാസ് ,മൈമുന ടീച്ചർ , ആഷിഫ് , തലശ്ശേരി , മജീദ് പൂളക്കാടി , കോശി റിയ,സതീഷ് കേളി , റഫീഖ് തലശ്ശേരി , അൻഷാദ് , , ശ്രീ മധുസുനനൻ, ആന്റണി രാവിൽ, റഫീഖ് ആം ആദ്മി, എന്നിവർ ആശസകൾ അർപ്പിച്ചു സംസാരിച്ചു.

Author

Leave a Reply

Your email address will not be published. Required fields are marked *