സമൂഹത്തിലെ സമസ്ത മേഖലയുടെയും സഹകരണം കൊണ്ടാണ് കോവിഡ് കാലത്തും കേരളത്തിൽ വിദ്യാഭ്യാസത്തിന് പുതുവഴി തെളിക്കാനായതെന്ന് മന്ത്രി ശിവൻകുട്ടി

Spread the love
കോവിഡ് 19 കാലത്ത് കേരളത്തിന്റെ പ്രവർത്തനം രാജ്യത്തിന് തന്നെ മാതൃകയായെന്ന്‌ പൊതുവിദ്യാഭ്യാസ -തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി.വിദ്യാഭ്യാസ മേഖലക്ക് കോവിഡ് കടുത്ത പ്രതിസന്ധിയുണ്ടാക്കി.എന്നാൽ പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങളിൽ സമൂഹത്തിലെ സമസ്ത മേഖലയും പങ്കാളികൾ ആയി.പ്രോട്ടോകോൾ പാലിച്ചുകൊണ്ട് പ്രവേശനോത്സവം നടത്താൻ ആയി.
                  കോവിഡ് -19 നെ ചെറുത്ത് തോൽപിക്കുന്ന കേരളത്തിലെ കുടുംബശ്രീകൾ | Kudumbashree| Corona Virus| Covid-19
അധ്യാപകരും വിദ്യാർഥികളും നേരിൽ കണ്ടുള്ള പഠനം തടസമില്ലാതെ സാധ്യമാക്കാനുള്ള മാർഗങ്ങൾ ആണ് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.എല്ലാവർക്കും തടസമില്ലാതെ ഡിജിറ്റൽ – ഓൺലൈൻ പഠനം സുഖമമാക്കാൻ സർക്കാർ ഇന്റർനെറ്റ്‌ പ്രൊവൈഡേഴ്‌സിന്റെ യോഗം വിളിച്ചിരുന്നു. സർക്കാരിന്റെ നിലപാടുകളെ എല്ലാവരും പിന്തുണക്കുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കോവിഡ് 19നെതിരായ ചെറുത്തുനിൽപ്പിനായി കുടുംബശ്രീ യൂണിറ്റുകൾക്ക് മുഖ്യമന്ത്രിയുടെ സഹായ ഹസ്തമായ കോവിഡ് വായ്പ പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം നഗരസഭയിലെ ചടങ്ങ് ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ഓൺലൈൻ പഠനത്തിന് കുട്ടികൾക്ക് പഠനോപകരണങ്ങൾ ലഭ്യമാക്കാനുള്ള “മുണ്ട് ചലഞ്ച് “-ലും മന്ത്രി പങ്കാളി ആയി.ഗതാഗത മന്ത്രി ആന്റണി രാജുവും ചടങ്ങിൽ പങ്കെടുത്തു.മേയർ എസ് ആര്യ രാജേന്ദ്രൻ അധ്യക്ഷ ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *