ഫ്രണ്ട്സ് ഓഫ് പെയർലാൻഡ് മലയാളി കമ്മ്യൂണിറ്റിക്ക് നവ നേതൃത്വം : ജീമോൻ റാന്നി

Spread the love

ഹൂസ്റ്റൺ: അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളിലൊന്നും സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ മേഖലകളിൽ സജീവമായി പ്രവർത്തിക്കുന്നതുമായ   ഫ്രണ്ട്സ് ഓഫ് പെയർലാൻഡ് മലയാളി കമ്മ്യൂണിറ്റി ക്ക് (എഫ് പി എം സി ) പുതിയ നേതൃനിര നിലവിൽ വന്നു.

മെയ് 23 ന് ഞായറാഴ്ച 3 മണിക്ക്  ന്യൂട്രീഷ്യൻ ഹബ് ആഡിറ്റോറിയത്തിൽ കൂടിയ പൊതുയോഗത്തിൽ ജനറൽ സെക്രട്ടറി സുനിൽ നായർ അംഗങ്ങളെ സ്വാഗതം ചെയ്തു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് പ്രസിഡണ്ട് എബ്രഹാം തോമസ് അദ്ധ്യക്ഷ പ്രസംഗം നടത്തി.  സംഘടനയുടെ പ്രവർത്തങ്ങളിൽ സഹകരിച്ച എല്ലാവർക്കും നന്ദി അറിയിക്കുകയും ചെയ്തു. ട്രഷറർ സാജൻ ജോസഫ് വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു പൊതുയോഗം പാസാക്കി.

തുടർന്ന് നടന്ന തിരഞ്ഞെടുപ്പിന് മുൻ പ്രസിഡണ്ട് കൂടിയായ സന്തോഷ് ഐപ്പ് നേതൃത്വം നൽകി.

പുതിയ വർഷത്തെ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടവർ:

ജോമോൻ എടയാടി (പ്രസിഡണ്ട്), രാജൻ യോഹന്നാൻ (വൈസ് പ്രസിഡണ്ട് ), സാം തോമസ് (ജനറൽ സെക്രട്ടറി),ബിജു കുഞ്ഞുമോൻ (ജോ.സെക്രട്ടറി), സുനിൽ കുമാർ (ട്രഷറർ), ജോമി ജോം (ജോ. ട്രഷറർ) എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: കുര്യൻ  ഡേവിഡ്, ഷാജിമോൻ ഇടിക്കുള, സുഭാഷിതൻ ബാഹുലേയൻ, ജിജോ ജോസഫ്, ജോർജ് കൊച്ചുമ്മൻ.

യൂത്ത് ഫോറം കോർഡിനേറ്റർമാരായി അശോക് ജെയിംസ് തൈശേരിൽ, മിനു മരിയാ ജോഷി എന്നിവരെയും തെരഞ്ഞെടുത്തു.

തുടർന്ന് പുതിയ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട നല്ലൊരു സംഘാടകനും ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്‌കാരിക മേഖലയിലെ നിറ സാന്നിധ്യവുമായ ജോമോൻ
എടയാടി, കഴിഞ്ഞ വർഷം സംഘടനയ്ക്ക് കരുത്തുറ്റ നേതൃത്വം നൽകിയ എല്ലാ ചുമതലക്കാർക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപെടുത്തിയതോടൊപ്പം നിലവിലുള്ള പ്രവർത്തന പരിപാടികൾ തുടരുമെന്നും  സാമൂഹ്യ നന്മക്കുതകുന്ന പുതിയ ഭാവി പരിപാടികൾ ആവിഷ്കരിച്ചു നടപ്പാക്കുമെന്നും പറഞ്ഞു.

പുതിയതായി ചുമതലയേറ്റ ട്രഷറർ സുനിൽ കുമാർ നന്ദി പറഞ്ഞു.

റിപ്പോർട്ട് : ജീമോൻ റാന്നി

Attachments area

Leave a Reply

Your email address will not be published. Required fields are marked *